ഹിന്ദി പറയുന്ന ബാലൻ വക്കീലാവാൻ ഷാരൂഖോ?

സംസാരവൈകല്യമുള്ള, ബുദ്ധിമാനായ വക്കീലാണ് ദിലീപ് കഥാപാത്രമായ ബാലകൃഷ്ണൻ എന്ന ബാലൻ വക്കീൽ

news18india
Updated: February 23, 2019, 1:41 PM IST
ഹിന്ദി പറയുന്ന ബാലൻ വക്കീലാവാൻ ഷാരൂഖോ?
സംസാരവൈകല്യമുള്ള, ബുദ്ധിമാനായ വക്കീലാണ് ദിലീപ് കഥാപാത്രമായ ബാലകൃഷ്ണൻ എന്ന ബാലൻ വക്കീൽ
  • News18 India
  • Last Updated: February 23, 2019, 1:41 PM IST IST
  • Share this:
2019 ലെ ആദ്യ ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ പുറത്തിറങ്ങിയിട്ട് ദിവസങ്ങൾ കഴിയും മുൻപ് മറ്റൊരു വാർത്ത ആരാധകർക്കിടയിലേക്ക്. ബാലൻ വക്കീലിന് ഹിന്ദി ഭാഷ്യം ഒരുങ്ങുമെന്നും, അതിൽ ഷാറുഖ് ഖാൻ നായകനാവുമെന്നുമുള്ള വാർത്തയാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാൽ വാർത്ത സത്യമെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിക്കുന്നു.  ഇതിനു വേണ്ടിയുള്ള ചർച്ച പുരോഗമിക്കുകയാണ്. സംസാരവൈകല്യമുള്ള, ബുദ്ധിമാനായ വക്കീലാണ് ദിലീപ് കഥാപാത്രമായ ബാലകൃഷ്ണൻ എന്ന ബാലൻ വക്കീൽ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ്.

Also read: Film review: ബാലൻ വക്കീൽ നയം വ്യക്തമാക്കുന്നു

ഒരക്ഷരം പോലും കൃത്യതയോടെ ഉരിയാടാതെ തന്നെ ആദ്യ കേസ് വിജയിക്കുന്നിടത്താണ് ബാലൻ വക്കീലിന്റെ ഇൻട്രോ. ഈ വൈകല്യം കൊണ്ട് മാത്രം ബുദ്ധി കൂർമ്മതയും, നിരീക്ഷണ പാടവവും നന്നെയുള്ള ബാലൻ, ജൂനിയർ വക്കീലായി ഒതുങ്ങിപ്പോകുന്നു. അയാൾ മറ്റുള്ളവരുടെ പരിഹാസപാത്രം ആവുന്നതും അത് കൊണ്ട് തന്നെയാണ്. എന്നാൽ തന്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുന്ന സ്വഭാവം ബാലൻ വക്കീലിനില്ല. അങ്ങനെയിരിക്കെ, തന്റേതല്ലാത്ത കാരണത്താൽ ബാലനും അയാൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അനുരാധയെന്ന പെൺകുട്ടിയും (മംമ്ത മോഹൻദാസ്) ഒരു കുരുക്കിൽ പെടുന്നു. വാദി പ്രതിയാക്കുന്ന അവസ്ഥയിൽ നിന്നും മുന്നോട്ടു പോകുന്ന കഥയാണിത്.

മൈ ബോസ്, ടു കൺട്രീസ് എന്നീ ഹാസ്യ ചിത്രങ്ങൾക്കു ശേഷം ദിലീപ്-മംമ്ത മോഹൻദാസ് ജോഡികൾ ഒന്നിച്ച ചിത്രം കൂടിയാണിത്. മികച്ച പ്രേക്ഷക പ്രതികരണവുമായി ബാലൻ വക്കീൽ പ്രദർശനം തുടരുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍