• HOME
  • »
  • NEWS
  • »
  • film
  • »
  • Shah Rukh Khan | സൽമാനൊപ്പം ടൈഗർ 3ലെ ഷാരൂഖ് ഖാന്റെ ആക്ഷൻ രംഗങ്ങൾ ജൂൺ മാസത്തിൽ ചിത്രീകരിക്കും

Shah Rukh Khan | സൽമാനൊപ്പം ടൈഗർ 3ലെ ഷാരൂഖ് ഖാന്റെ ആക്ഷൻ രംഗങ്ങൾ ജൂൺ മാസത്തിൽ ചിത്രീകരിക്കും

Shah Rukh Khan to shoot action sequences in Salman Khan film Tiger 3 in June | നിലവിൽ 'പത്താൻ' സിനിമയ്ക്കായി സ്പെയിനിൽ കഴിയുന്ന ഷാരൂഖ് ഖാൻ ഈ മാസാവസാനത്തോടെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ

  • Share this:
    ഷാരൂഖ് ഖാൻ (Shah Rukh Khan) ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രമായ പത്താന്റെ (Pathaan) തിരക്കിലാണ്. അതേസമയം സൽമാൻ ഖാൻ (Salman Khan) ടൈഗർ 3യുടെ (Tiger 3) ഷൂട്ടിങ്ങിലും. ഷാരൂഖ് ഖാന്റെ പത്താനിലെ തന്റെ അതിഥി വേഷത്തിന്റെ ഷൂട്ടിംഗ് ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞുവെന്നത് രഹസ്യമല്ല. ഇനി ടൈഗറിൽ ഷാരൂഖ് അഭിനയിക്കുന്ന സമയമാണിത്.

    ETimes റിപ്പോർട്ട് ചെയ്തതുപോലെ, ഷാരൂഖ് ഖാനും സൽമാൻ ഖാനും ജൂൺ മാസത്തിൽ ടൈഗർ 3 ന്റെ ഒരു ആക്ഷൻ സീക്വൻസ് ഒരുമിച്ച് ചിത്രീകരിക്കും. നിലവിൽ 'പത്താൻ' സിനിമയ്ക്കായി സ്പെയിനിൽ കഴിയുന്ന ഷാരൂഖ് ഖാൻ ഈ മാസാവസാനത്തോടെ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ രാജു ഹിരാനിയുടെ ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. അതേസമയം, സാജിദ് നദിയാദ്‌വാലയുടെ 'കഭി ഈദ് കഭി ദീപാവലിയുടെ' ചിത്രീകരണത്തിലാണ് സൽമാൻ ഖാൻ. ടൈഗർ 3 യുടെ ആക്ഷൻ സീക്വൻസിനായി രണ്ട് അഭിനേതാക്കളും ഇടവേള എടുത്ത് വീണ്ടും ഒന്നിക്കും.

    “ഷാരൂഖും സൽമാനുമൊത്തുള്ള ടൈഗർ 3 സീക്വൻസ് സിനിമയുടെ റിലീസിന് ശേഷം ചർച്ചചെയ്യപ്പെടും എന്ന് വിശ്വസിക്കുന്നു. പത്താനിലെ സീക്വൻസിന്റെ കാര്യത്തിലും ഇത് തന്നെയായിരിക്കും,” എന്റർടൈൻമെന്റ് പോർട്ടൽ ഉദ്ധരിക്കുന്ന ഉറവിടം അവകാശപ്പെടുന്നു.

    2021 ഡിസംബറിൽ ഷാരൂഖ് ടൈഗർ 3 യിൽ കാണുമെന്നു സൽമാൻ ഖാനും, ഷാരൂഖിന്റെ പഠാനിൽ താനും അഭിനയിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. “2022 ഡിസംബറോടെ ടൈഗർ 3 റിലീസ് ചെയ്യണം, അതിന് മുമ്പ് പത്താൻ വരണം,” സൽമാൻ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

    'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ' എന്നിവയുടെ തുടർച്ചയാണ് 'ടൈഗർ 3'. അവിനാഷ് സിംഗ് ടൈഗർ റാത്തോർ എന്ന ഇന്ത്യൻ ചാരന്റെ വേഷമാണ് സൽമാൻ ഖാൻ ചിത്രങ്ങളിൽ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, അദ്ദേഹം താമസിയാതെ സോയ ഹുമൈമി (കത്രീന കൈഫ്) എന്ന പാക്കിസ്ഥാൻ ചാര സുന്ദരിയുമായി പ്രണയത്തിലാകുന്നു. മനീഷ് ശർമ്മയാണ് ഈ സ്പൈ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. ഇമ്രാൻ ഹാഷ്മി, നൗഫൽ അസ്മിർ ഖാൻ എന്നിവർ നെഗറ്റീവ് റോളുകളിൽ അഭിനയിക്കുന്നു.

    2018-ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് 'പത്താൻ'. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തിടെ, പത്താന് വേണ്ടി ഷാരൂഖ് തന്റെ എയ്റ്റ് പാക്ക് മസിലും നീളൻ മുടിയുമടങ്ങുന്ന ചിത്രം പങ്കിട്ടു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ആരാധകരെ ആവേശത്തിലാക്കുകയും ചെയ്തു. 2023 ജനുവരി 25ന് പത്താൻ റിലീസ് ചെയ്യും.

    Summary: Shah Rukh Khan may join the sets of Salman Khan movie Tiger 3 in the month of June to perform an action sequence
    Published by:user_57
    First published: