ഇന്ന് കിംഗ് ഖാൻ ഷാറൂഖിന്റെ പിറന്നാൾ. സിനിമാ ലോകം മുഴുവനും ഷാറൂഖിന് പിറന്നാൾ ആശംസിക്കുകയാണ്. കരൺ ജോഹർ, ആയുഷ്മാൻ ഖുറാന, ഫറ ഖാൻ, അജയ് ദേവ്ഗൺ എന്നിങ്ങനെ ബോളിവുഡിന്റെ താരനിര മുഴുവൻ ഷാരുഖിന് ആശംസ നേർന്നിട്ടുണ്ട്.
എന്നാൽ എല്ലാകൊല്ലത്തേയും പോലല്ല ഷാരൂഖിന്റെ ഈ പിറന്നാൾ. സിനിമാ ലോകത്തേക്കാൾ ട്രോൾ ലോകം ആണ് ഇന്ന് ഉണർന്ന് പ്രവർത്തിക്കുന്നത്.
ഷാരൂഖിനെ ട്രോളിന്റെ ഇഷ്‌ട താരമാക്കാൻ കാരണം എസ്.ആർ.കെ.യുടെ പുതിയ ചിത്രത്തിന്റെ പേരാണ്. ആറ്റ്ലിയുമായി ചേർന്ന് ഷാരൂഖ് നായകനാവുന്ന ചിത്രത്തിന് പേര് 'സങ്കി' എന്നാണ്. എന്നാൽ ഇത് കൊണ്ട് ചിത്രം പറയുന്ന കഥയെന്താണെന്ന് വ്യക്തമല്ല. കാര്യം അറിയും മുൻപേ ട്രോൾ ലോകം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് എന്തായാലും.
ദീപാവലി ആഘോഷങ്ങൾക്ക് തിലകം ചാർത്തി വന്നതിനും ഷാരൂഖ് ട്രോളുകൾ നേരിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Shah Rukh Khan, Social media trolls, Troll