• HOME
  • »
  • NEWS
  • »
  • film
  • »
  • 'പീസ്' സിനിമയിൽ പരീക്ഷണാത്മക ഗാനം പാടി ഷഹബാസ് അമൻ

'പീസ്' സിനിമയിൽ പരീക്ഷണാത്മക ഗാനം പാടി ഷഹബാസ് അമൻ

Shahabaz Aman sings an experimental song for the movie Peace | സറ്റയർ സ്വഭാവമുള്ള 'മാമ ചായേൽ ഉറുമ്പ്...' എന്ന പാട്ടിൻ്റെ റെക്കോർഡിംഗ് പൂർത്തിയായി

പീസിൽ ഷഹബാസ് അമൻ

പീസിൽ ഷഹബാസ് അമൻ

  • Share this:
    ജോജു ജോർജിനെ നായകനാക്കി സൻഫീർ കെ. സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'പീസിൽ' പരീക്ഷണാത്മക ഗാനം ആലപിച്ച് ഷഹബാസ് അമൻ. മലയാള സിനിമയിൽ ഇതുവരെ ഷഹബാസ് അമൻ പാടിയിട്ടുള്ള പാട്ടുകളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന സറ്റയർ സ്വഭാവമുള്ള 'മാമ ചായേൽ ഉറുമ്പ്...' എന്ന പാട്ടിൻ്റെ റെക്കോർഡിംഗ് പൂർത്തിയായി. സംവിധായകൻ്റെ തന്നെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

    അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ ഗാനം ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഷഹബാസ് അമൻ്റെ ഇതുവരെയുള്ള പാട്ടിൻ്റെ സ്വഭാവത്തിൽ നിന്നും ഭാവത്തിൽ നിന്നും മാറിനിൽക്കുന്ന ഒന്നാണ് ' മാമ ചായേൽ ഉറുമ്പ്...' എന്ന ഈ ഗാനമെന്നാണ് സംഗീത സംവിധായകൻ്റെ അഭിപ്രായം.

    ചിത്രീകരണം പൂർത്തീകരിച്ച്‌ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
    സംവിധായകൻ്റെ അഭിപ്രായത്തിൽ ഹൈപ്പർലിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമയാണ് 'പീസ് ' .

    ജോജു ജോർജിന് പുറമെ അനിൽ നെടുമങ്ങാട്, ഷാലു റഹിം, രമ്യാ നമ്പീശൻ, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അർജുൻ സിങ്, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ്റെ തന്നെ കഥക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

    ഷമീർ ജിബ്രാനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
    ചിത്രസംയോജനം നൗഫൽ അബ്ദുള്ള. കലാ സംവിധാനം- ശ്രീജിത്ത് ഒടക്കാലി, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ്- ഷാജി പുൽപള്ളി, ബാദുഷയാണ് പ്രൊഡക്ഷൻ ഡിസൈനർ.

    സൗണ്ട് മിക്സിങ്ങ് - അജയൻ അടാട്ട്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേർഴ്സിൻ്റെ ബാനറിൽ ദയാപരനാണ് ചിത്രത്തിൻ്റെ നിർമ്മാണം. പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്.



    Also read: ഒൻപത് സംവിധായകർ, ഒൻപത് കഥകൾ, ഒൻപത് രസങ്ങൾ; 'നവരസ' നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചു

    സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6നാണ് നവരസ റിലീസ് ചെയ്യുന്നത്.

    തമിഴ് ആന്തോളജി ചിത്രം നവരസയുടെ ഫസ്റ്റ് ലുക്ക് ടീസറും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിൻ്റെ റിലീസ് തിയതി അടക്കമാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒൻപത് കഥകളിലെയും പ്രധാന താരങ്ങൾ വഹിക്കുന്ന ഇമോഷൻസിലൂടെയാണ് ടീസർ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

    ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.

    പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവർ ചേർന്നാണ് സംവിധാനം.
    Published by:user_57
    First published: