• HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Prithviraj | ലോകസിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം രാജു മനഃപ്പാഠമാക്കുന്നു: ഷാജി കൈലാസ്

Happy birthday Prithviraj | ലോകസിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം രാജു മനഃപ്പാഠമാക്കുന്നു: ഷാജി കൈലാസ്

Shaji Kailas about Prithviraj and Kaduva | പൃഥ്വിരാജിന്റെ ജന്മദിനത്തിന് ആശംസയുമായി ഷാജി കൈലാസ്

ഷാജി കൈലാസും പൃഥ്വിരാജും

ഷാജി കൈലാസും പൃഥ്വിരാജും

  • Last Updated :
  • Share this:
    ദീർഘനാളിനു ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമാണ് 'കടുവ'. രണ്ടാം ഇന്നിങ്സിൽ ഷാജിയുടെ ഫ്രയിമുകളിലെ നായകൻ നടൻ പൃഥ്വിരാജ് ആണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ധീര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ ജന്മദിനത്തിന് പൃഥ്വിരാജിന് ആശംസ അർപ്പിച്ചുകൊണ്ട് സംവിധായകൻ ഷാജി കൈലാസ് രംഗത്തു വരുന്നു.

    'കടുവയുടെ നാമത്തിലെ' ജന്മദിനാശംസയിലെ വാക്കുകൾ ചുവടെ:

    രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെൻസിന്റെയും പ്രത്യേകത... ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ.
    രാജുവിന് ദീർഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...
    ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു...



    Also read: ഫ്രയിം സെറ്റ് ചെയ്ത് ആക്ഷൻ പറയുന്ന സംവിധായകൻ; പൃഥ്വിരാജിന് പിറന്നാൾ വീഡിയോയുമായി 'ബ്രോ ഡാഡി' ടീം

    നന്ദനത്തിലെ മനു നന്ദകുമാർ മുതൽ ഭ്രമത്തിലെ റേ മാത്യൂസ് വരെ എത്തിനിൽക്കുന്ന കഥാപാത്രങ്ങൾക്ക് മിഴിവേകിയ പൃഥ്വിരാജിന് (Prithviraj Sukumaran) ഇന്ന് പിറന്നാൾ. രണ്ടു വർഷങ്ങൾക്ക് മുൻപ് സംവിധായകന്റെ കുപ്പായമണിഞ്ഞ പൃഥ്വിരാജ് രണ്ടാം അങ്കം കുറിക്കുന്ന സിനിമയാണ് മോഹൻലാൽ (Mohanlal) നായകനാവുന്ന 'ബ്രോ ഡാഡി' (Bro Daddy). കേരളത്തിന് പുറത്ത് ചിത്രീകരണം ആരംഭിച്ച്‌ ചിത്രം പൂർത്തിയാക്കിയിരുന്നു.

    സംവിധായകന്റെ പിറന്നാളിന് സ്‌പെഷൽ വീഡിയോ നൽകിയാണ് ടീം 'ബ്രോ ഡാഡി' ആശംസ അർപ്പിച്ചത്.

    സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ പൂക്കളർ ഷർട്ടും ഇക്കൂട്ടത്തിൽ കാണാൻ കഴിയും. മൈക്കുമെടുത്ത് അമ്മ മല്ലിക സുകുമാരനും, ലാലേട്ടനും, മീനയ്ക്കും മുന്നിൽ ആക്ഷനും കട്ടും പറയുന്ന ഉത്തരവാദിത്തമുള്ള സംവിധായകനാണ് പൃഥ്വിരാജ് ഇവിടെ.

    Summary: Shaji Kailas wishes Prithviraj Sukumaran on his birthday on behalf of Kaduva movie
    Published by:user_57
    First published: