വീണ്ടും 'കടുവ' ഇറങ്ങി; ഇത്തവണ ദഹിപ്പിക്കുന്ന നോട്ടവുമായി എത്തുന്നത് പൃഥ്വിരാജ്

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയിരുന്നു.

News18 Malayalam | news18
Updated: July 10, 2020, 7:54 PM IST
വീണ്ടും 'കടുവ' ഇറങ്ങി; ഇത്തവണ ദഹിപ്പിക്കുന്ന നോട്ടവുമായി എത്തുന്നത് പൃഥ്വിരാജ്
News 18
  • News18
  • Last Updated: July 10, 2020, 7:54 PM IST
  • Share this:
'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ' - സംവിധായകൻ ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കുറിച്ചത് ഇങ്ങനെ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നും കുറിപ്പിന് താഴെ വ്യക്തമാക്കുന്നുണ്ട്. നീണ്ട ഇടവേളയക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരനും എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് 2019ലെ പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ആയിരുന്നു. ഈ വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ ഇരിക്കുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ സുരേഷ് ഗോപിയുടെ 250 ആം ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായി.മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് സുരേഷ്‌ഗോപിയുടെ കടുവാക്കുന്നേൽ
കുറുവച്ചൻ എന്ന ചിത്രം നിർമിക്കാനിരുന്നത്. സുരേഷ്‌ഗോപിയുടെ 250ആം ചിത്രമെന്ന നിലയിലായിരുന്നു ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ ചിത്രത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായിട്ടുണ്ട്. ഇതിനിടയിലാണ് കടുവയുടെ പുതിയ പോസ്റ്ററുമായി ഷാജി കൈലാസ് രംഗത്തെത്തിയിരിക്കുന്നത്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.

ജിനു ഏബ്രഹാമിന്റെ സംവിധാനസഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസ് ആണ് ഇതിന്റെ തിരക്കഥ.
Published by: Joys Joy
First published: July 10, 2020, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading