• HOME
  • »
  • NEWS
  • »
  • film
  • »
  • Pink Police | നയൻതാര, വിദ്യ ബാലൻ, സാമന്ത; ഷാജി കൈലാസ് സിനിമയ്ക്ക് ആര് നായികയാവും?

Pink Police | നയൻതാര, വിദ്യ ബാലൻ, സാമന്ത; ഷാജി കൈലാസ് സിനിമയ്ക്ക് ആര് നായികയാവും?

ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ ജോണർ ചിത്രമായിരിക്കും ഇത്

നയൻ‌താര, വിദ്യ ബാലൻ, സാമന്ത

നയൻ‌താര, വിദ്യ ബാലൻ, സാമന്ത

  • Share this:
    കാപ്പക്കു ശേഷം ഷാജി കൈലാസ്, (Shaji Kailas) ജി.ആർ. ഇന്ദുഗോപൻ, തിയേറ്റർ ഓഫ് ഡ്രീംസ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് 'പിങ്ക് പോലീസ്'. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് 'പിങ്ക് പോലീസ്' (Pink Police).

    മടങ്ങിവരവിൽ, 'കടുവ', 'എലോൺ' 'കാപ്പ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'പിങ്ക് പോലീസ്'. ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലർ ജോണർ ചിത്രമായിരിക്കും ഇത്.

    ശരവണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജി.ആർ. ഇന്ദുഗോപൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. പ്രശസ്ത താരങ്ങളായ നയൻതാര, വിദ്യ ബാലൻ, സാമന്ത എന്നിവരുടെ പേരുകളാണ്
    പരിഗണനയിലുള്ളത്

    പൃഥ്വിരാജ് നായകനാവുന്ന 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും', ഡീനോ ഡെന്നീസ് - മമ്മൂട്ടി സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയായ 'പിങ്ക് പോലീസി'ന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനമുണ്ടാകും. പി.ആര്‍.ഒ.- ശബരി.

    കടുവ: പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'കടുവ' ജൂൺ 30ന് റിലീസ് ചെയ്യും. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയ ചിത്രം കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാ സ്വദേശിയുടെ നിയമപോരാട്ടത്തിന്റെ കഥ പറയും.

    എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന.

    എലോൺ: വളരെ വർഷങ്ങൾക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 'എലോൺ', സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് പൂർത്തിയാക്കിയത്. ചിത്രം ഒ.ടി.ടി. റിലീസ് ആയിരിക്കും.

    കാപ്പ: ഷാജി കൈലാസ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പ'. ചിത്രീകരണം ജൂൺ 24ന് ആരംഭിക്കും. സിനിമയിൽ പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആധാരമാക്കിയാണ് സിനിമയൊരുക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സിനിമയുടെ പ്രമേയമാകുന്നത് തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ്.

    Summary: Shaji Kailas likely to rope in Nayanthara, Vidya Balan or Samantha Ruth Prabhu for his thriller movie 'Pink Police'
    Published by:user_57
    First published: