ഒന്ന് ചിരിക്കുക, വെളിച്ചത്തെ അഭിമുഖീകരിക്കുക, ചുവടു വയ്ക്കുക. ഒരുപക്ഷെ നിങ്ങളാവും എ.ആർ. റഹ്‌മാനും, ഷാരൂഖിനുമൊപ്പം ഹോക്കി ലോകകപ്പ് ഉത്‌ഘാടന വേളയിൽ സ്റ്റേജിൽ കയറുക. ജയ് ഹിന്ദ് ഇന്ത്യ എന്ന ടീസർ ഗാനത്തിന് തൊട്ടു പിന്നാലെയാണ് റഹ്മാൻ ക്ഷണം നൽകുന്നത്. അടുത്ത പ്രോമോ ഗാനം തയ്യാറാക്കുന്നതിന് മുൻപായാണ് ക്ഷണം സ്വീകരിച്ചു മുന്നോട്ടു വരാൻ ആളെ അന്വേഷിക്കുന്നത്. നവംബർ 27 നാണു ഹോക്കി ലോകകപ്പിന് വേദി ഉണരുക.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് ഹോക്കി ലോകകപ്പിന് വേദിയാവുക. റഹ്മാന്റെ സംഗീതത്തിൽ ചിട്ടപ്പെടുത്തിയ ഹോക്കി ആന്തം 'ജയ് ഹിന്ദ് ഇന്ത്യ'യിൽ ഷാരൂഖും നയൻതാരയും എത്തുന്നുണ്ട്. യുവ തലമുറയെ സ്പോർട്സ് നേതൃത്വം ഏറ്റെടുപ്പിക്കുന്നതിന്റെ ആദ്യ ചുവടു വയ്പ്പിക്കുക എന്നാണു ഉദ്ദേശം. ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച്, മനുഷ്യത്വം ചേർത്ത് പിടിച്ച്, ആധ്യാത്മിക സമത്വത്തോടെ വാഴുന്ന ദേശമാണ് വിഡിയോയിൽ വാഴ്ത്തപ്പെടുന്നത്.
എ.ആർ. റഹ്‌മാന്റെ ഈണത്തിനു വരികൾ ചിട്ടപ്പെടുത്തിയത് ഗുൽസാർ. ഷാരൂഖിനും, നയൻതാരക്കും പുറമെ, ശിവമണി, നീതി മോഹൻ, ശ്വേതാ മോഹൻ, സാഷ തിരുപ്പതി, ശ്വേതാ പണ്ഡിറ്റ്, ഹർഷദീപ് എന്നിവരും ദേശീയ ഹോക്കി ലോക കപ്പ് കളിക്കാരും അണി ചേരുന്നു. രവി വർമാനാണ് ഛായാഗ്രാഹണം. സംവിധാനം, എഡിറ്റിംഗ്, നിർവഹണം എന്നിവ ബി.ടോസ് പ്രൊഡക്ഷൻസാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AR Rahman, Nayan thara, Shah Rukh Khan, എ ആർ റഹ്മാൻ, ഷാരൂഖ് ഖാൻ