അധികമാരും അറിയാത്ത ഷക്കീലമാരുടെ കഥയുമായി സരയു മോഹൻ ചിത്രം 'ഷക്കീല'

Shakkeela short film released | ഇതിൽ തമാശയില്ല, പലരുടെയും ജീവിതമാണുള്ളത്

News18 Malayalam | news18-malayalam
Updated: July 7, 2020, 7:02 AM IST
അധികമാരും അറിയാത്ത ഷക്കീലമാരുടെ കഥയുമായി സരയു മോഹൻ ചിത്രം 'ഷക്കീല'
ചിത്രത്തിൽ സരയു മോഹൻ
  • Share this:
ഒരു സാധാരണ പെൺകുട്ടി നടന്നു പോകും വഴിയിൽ 'തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു' എന്ന കമന്റ് കേൾക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥ എത്ര പേർക്ക് അനുഭവത്തിൽ വന്നിട്ടുണ്ടാകും? വീട്ടിൽ പെണ്ണുകാണാൻ വരുന്നവർ, പെൺകുട്ടിയുടെ പേര് കേട്ടുകൊണ്ട് നെറ്റിചുളിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ?

ഇതിലൂടെ കടന്നു പോകുന്ന ഒരു സാധാരണ പെൺകുട്ടിയുടെ കാര്യം എത്രപേർക്ക് ഊഹിക്കാനാവും? സംഭവം ഇത്രേയുള്ളൂ. അവളുടെ വീട്ടുകാർ നൽകിയ പേര് 'ഷക്കീല' എന്നാണ്. ഒരു മാദക നടിയുടെ പേരുള്ളത് കാരണം പല പെൺകുട്ടികൾക്കുമുണ്ടായ ദുരനുഭവത്തിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് സരയു മോഹൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രവും.പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസറിൽ തന്നെ പലരും ആകാംക്ഷാഭരിതരായ ഹ്രസ്വചിത്രം ഷക്കീല പുറത്തിറങ്ങി. '

സുഗീഷ് സംവിധാനം ചെയ്യുന്ന സിനിമ ഫൺഡേ ക്ലബ് ഖത്തർ നിർമ്മിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അമൽ കെ.ജോബി.
Published by: Meera Manu
First published: July 7, 2020, 7:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading