• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു; ഷക്കീല വേണ്ടെന്നുവച്ചു

news18
Updated: August 31, 2018, 3:06 PM IST
ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു; ഷക്കീല വേണ്ടെന്നുവച്ചു
news18
Updated: August 31, 2018, 3:06 PM IST
ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ താനത് വേണ്ടെന്നു വയ്ക്കുകയുമായിരുന്നുവെന്നും നടി ഷക്കീല. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീലയുടെ തുറന്നു പറച്ചിൽ. 2013ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനാണ് തനിക്ക് ക്ഷണം ഉണ്ടായിരുന്നതെന്നാണ് ഷക്കീല പറയുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോണായിരുന്നു നായിക.

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലേക്ക് പോകണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലെന്നും അങ്ങനെയിരിക്കുമ്പോഴാണ് ചെന്നൈ എക്സ്പ്രസിലേക്ക് വിളിവന്നതെന്നും ഷക്കീല പറയുന്നു.
ഷാരൂഖിനെയോ രോഹിത് ഷെട്ടിയെയോ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂൾ ഉണ്ടാകുമെന്ന് കൃത്യമായി പറഞ്ഞില്ല. ദിവസം 20,000 രൂപ തരാമെന്നാണ് പറഞ്ഞിരുന്നത്. സത്യരാജിനൊപ്പം പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്ന് പറഞ്ഞു. ഒരുപാട് ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോൾ ഞാൻ ചിത്രത്തിൽ നിന്ന് പിന്മാറി- ഷക്കീല പറഞ്ഞു.

ഒരുകാലത്ത് തനിക്ക് സിനിമയിൽ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നതായും ഷക്കീല വെളിപ്പെടുത്തി.

ഒരുകാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും തൻ‌റെ സിനിമകൾക്കൊപ്പം പിടിച്ചു നിൽക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകൾ സംവിധായകർക്ക് ഒരു വലിയ കടമ്പയായിരുന്നു. മുഖ്യധാരാ സിനിമകളിൽ എന്നെ അഭിനയിപ്പിക്കില്ലെന്ന് ചിലർ തീരുമാനിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു- ഷക്കീല വ്യക്തമാക്കി.

സദാചാര ബോധത്തിന്റെ പേരിലല്ല തന്റെ ചിത്രങ്ങൾ നിരോധിക്കപ്പെട്ടതെന്നും കച്ചവട താത്പര്യങ്ങൾക്കു വേണ്ടിയായിരുന്നുവെന്നും ഷക്കീല പറയുന്നുണ്ട്. താൻ അഭിനയിച്ചാൽ ചിത്രങ്ങൾ നീലച്ചിത്രങ്ങളായി മാറുമെന്ന് ചില സംവിധായകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ മുഖ്യധാരാ സിനിമകൾ താൻ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷക്കീല പറഞ്ഞു.

ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായി എത്തുന്നത്. മലയാളി താരം രാജീവ് പിള്ളയാണ് നായകൻ.
First published: August 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍