• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്ലൂ വെയ്ൽ കഥയുമായി ഷംന

news18india
Updated: November 7, 2018, 5:42 PM IST
ബ്ലൂ വെയ്ൽ കഥയുമായി ഷംന
news18india
Updated: November 7, 2018, 5:42 PM IST
ഒരു കുട്ടനാടൻ ബ്ലോഗിൽ ഐ.പി.എസ്സുകാരിയുടെ വേഷത്തിൽ വന്ന ഷംന കാസിം ഒരിക്കൽ കൂടി പോലീസ് വേഷം അണിയാൻ തയ്യാറെടുക്കുന്നു. തമിഴ് ചിത്രം ബ്ലൂ വെയ് ലിലാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി ഷംനയെത്തുന്നത്. കൊലയാളി ഗെയിം എന്ന വിളിപ്പേരുള്ള ബ്ലൂ വെയ്ൽ ചലൻജാണ്‌ പ്രമേയം. അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്ന ഒരാൺകുട്ടിയെ കാണാതാവുന്നു. സാധാരണ ക്രൈം ത്രില്ലർ ആവാതെ പ്രമേയത്തിനുള്ളിൽ ബ്ലൂ വെയ്ൽ കടന്നു വരികയാണ്. അവൻ അവശേഷിപ്പിച്ചു പോകുന്ന തെളിവുകൾ ശേഖരിച്ച്‌ തിരോധാനം അന്വേഷിക്കുന്ന പോലീസ് ഓഫീസറാണ് ഷംന.



ടി. രംഗനാഥൻ സംവിധാനം ചെയ്യുന്നതാണ് ചിത്രം. വിദേശ സംഭവങ്ങളുടെ ചുവടുപിടിച്ചു ഇന്ത്യയിലേക്ക് കടന്ന ബ്ലൂ വെയ്ൽ ഏതാനും ജീവനുകൾ കവർന്നെടുത്തിരുന്നു. ചെറിയ തോതിലുള്ള ടാസ്കുകളിലൂടെ മുന്നേറി, അതിന്റെ കാഠിന്യം കൂടി അവസാനം ജീവൻ അപഹരിക്കുന്ന റൗണ്ട് വരെ പങ്കെടുക്കുന്നയാളെ എത്തിക്കും. യുവാക്കളാണ് ഇതിനിരയായവരിൽ എല്ലാം, പ്രത്യേകിച്ചും വിദ്യാർത്ഥികൾ.

ഷംനയുടെ ഫേസ്ബുക് പേജു വഴി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരുന്നു. ഒരിക്കൽക്കൂടി താരം പോലീസ് വേഷത്തിൽ എത്തും എന്ന് സൂചന വളരെ നേരത്തെ നല്കിയിട്ടുണ്ടായിരുന്നു. അടുത്ത വർഷം ആദ്യം റിലീസിനു തയ്യാറെടുക്കുന്നതാണ് ചിത്രം.

First published: November 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍