ഷെയ്ൻ നിഗം വീണ്ടും നായകനാവുന്നു. പുതിയ ചിത്രം ഇഷ്ക് നാളെ മുതൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. രചന രതീഷ് രവി. ഷാൻ റഹ്മാന്റേതാണ് സംഗീതം. E4 എന്റർടൈൻമെൻറ്സും, എ.വി.എ പ്രൊഡക്ഷന്‍സും ചേർന്നാണ് നിർമ്മാണം.
ഈ വർഷം ഷെയ്നിന്റെതായി പുറത്തിറങ്ങിയ ഏക ചിത്രം ബി.അജിത്കുമാർ സംവിധാനം ചെയ്ത ഈടയാണ്. പുറത്തിറങ്ങാനുള്ള കുമ്പളങ്ങി നെറ്റിസിലും വേഷമിടുന്നുണ്ട്. കിസ്മത്തിലൂടെ നായക നിരയിലെത്തിയ താരമാണ് ഷെയ്ൻ. അന്തരിച്ച ചലച്ചിത്ര നടൻ അഭിയുടെ മകനാണ്. കിസ്മത്തിന് ശേഷം C/O സൈറ ബാനു, പറവ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.