ഷെയ്നിനോട് വിട്ടുവീഴ്ച വേണ്ടെന്ന് നിർമ്മാതാക്കളുടെ തീരുമാനം

Shane Nigam issue seems beyond repair after film producers decide not to bury the hatchet | മനോരോഗികളെന്ന അധിക്ഷേപത്തിന് മാപ്പില്ല

News18 Malayalam | news18-malayalam
Updated: December 19, 2019, 3:52 PM IST
ഷെയ്നിനോട് വിട്ടുവീഴ്ച വേണ്ടെന്ന് നിർമ്മാതാക്കളുടെ തീരുമാനം
ഷെയ്ൻ നിഗം
  • Share this:
ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് 15 ദിവസത്തിനകം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് കത്ത് നൽകാൻ നിർമ്മാതാക്കളുടെ തീരുമാനം. ഇതിന് ഷെയ്ൻ വഴങ്ങിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകും.

വെയിൽ, കുർബാനി സിനിമയുടെ ചിത്രീകരണം മുതൽ പ്രകോപനം സൃഷ്ടിച്ചത് ഷെയ്ൻ നിഗമാണെന്ന് ഇന്ന് കൊച്ചിയിൽ ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗം വിലയിരുത്തി. സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതും മുടി മുറിച്ചതും മനോ‌രോഗികളെന്ന് വിളിച്ചതും ഷെയിൻ നിഗമാണ്. അതിനാൽ ഷെയ്ൻ മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണം. അതിന് ശേഷം മാത്രമേ തുടർ ചർച്ചകൾ ഉണ്ടാകൂ എന്നാണ് തീരുമാനം.

ഇക്കാര്യത്തിൽ നേരത്തെ എടുത്ത ഒരു തീരുമാനത്തിലും മാറ്റമില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു. താരസംഘടനയായ അമ്മയുമായി യാതൊരു പ്രശ്നവും ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത് രജപുത്ര വ്യക്തമാക്കി. അമ്മ മുന്നോട്ടു വയ്ക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയുന്നതാണെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by: meera
First published: December 19, 2019, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading