'വെയിലിന്റെ' കാഠിന്യം കുറഞ്ഞു; ഷെയ്ൻ നിഗവും നിർമ്മാതാവും തമ്മിലെ തർക്കം ഒത്തുതീർന്നു

Shane Nigam-Jobi George spat draws to a peaceful ending | താര സംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസഴ്സ് അസോസിയേഷനും നടത്തിയ മധ്യസ്ഥ ചർച്ചക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്

News18 Malayalam | news18-malayalam
Updated: October 23, 2019, 6:18 PM IST
'വെയിലിന്റെ' കാഠിന്യം കുറഞ്ഞു; ഷെയ്ൻ നിഗവും നിർമ്മാതാവും തമ്മിലെ തർക്കം ഒത്തുതീർന്നു
ഷെയിൻ നിഗം, ജോബി ജോർജ്
  • Share this:
വെയിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിൽ ഉണ്ടായ പ്രശ്നം ഒത്തു തീർപ്പിലേക്ക്. താര സംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസഴ്സ് അസോസിയേഷനും നടത്തിയ മധ്യസ്ഥ ചർച്ചക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്. മാധ്യമങ്ങളിൽ ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതിന് ജോബി ജോർജ് മാപ്പു പറഞ്ഞു.

ജോബി നിർമ്മാതാവായ അടുത്ത ചിത്രത്തിൽ നിന്നും ഷെയ്ൻ പിന്മാറുകയും ചെയ്‌തു.

തന്റെ മാനേജരെ വിളിച്ച് കുടുംബത്തെ അവഹേളിച്ചതിന്റെ പേരിലാണ് ലൈവ് പോയതെന്ന് ഷെയ്ൻ മാധ്യമങ്ങളോടായി പറഞ്ഞു. സിനിമ പ്രേക്ഷകർക്ക് വേണ്ടിയാണെന്നും ഷെയ്ൻ പ്രതികരിച്ചു.

First published: October 23, 2019, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading