ഷെയിൻ നിഗം നായകനാവുന്ന പുതിയ ചിത്രം ഇഷ്ക്ക് നാളെ മുതൽ ചിത്രീകരണം ആരംഭിക്കുന്നു. ദീർഘനാളായി മലയാള സിനിമയിൽ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച അനുരാജ് മനോഹറാണ് ചിത്രത്തിന്റെ സംവിധായകൻ. 'നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ്ലൈനോടെ പുറത്തിറക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ചിത്രത്തിന്റെത്. മമ്മൂട്ടിയുടെ ഫേസ്ബുക് പേജ് വഴി പോസ്റ്റർ പുറത്തിറങ്ങി. വിട്ടു വീഴ്ചകൾ ഇല്ലാത്ത പ്രണയകഥ എന്നാണ് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
E4എന്റര്ടെയ്ന്മെന്റ്സും, AVA പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്, ഷാൻ റഹ്മാൻ സംഗീതം സംവിധാനം നിർവഹിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷെയിൻ നിഗം ചിത്രം കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രതികരണമാണ് നേടിയെടുത്തത്. ഓള്, വലിയ പെരുന്നാള്‍, പൈങ്കിളി തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഷെയ്ന് നിഗത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. നിർമ്മാണ വിതരണ രംഗത്ത് വേണ്ടുവോളം പരിചയമുള്ള ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.