• HOME
  • »
  • NEWS
  • »
  • film
  • »
  • Shane Nigam | ഷെയ്ൻ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുക സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ

Shane Nigam | ഷെയ്ൻ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുക സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ

തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സംവെയർ'

ഷെയ്ൻ നിഗം, 'സംവെയർ' പോസ്റ്റർ

ഷെയ്ൻ നിഗം, 'സംവെയർ' പോസ്റ്റർ

  • Last Updated :
  • Share this:
    നടൻ ഷെയ്ൻ നിഗം (Shane Nigam) ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം 'സംവെയർ' (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് 'സംവെയർ'. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'സംവെയർ'.

    സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവഹിച്ചത് ഷെയ്ൻ തന്നെയാണ്. കഥയ്ക്കായി നജീബ് തന്നെ സഹായിച്ചു എന്ന് ഷെയ്ൻ. ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെ ഷെയ്ൻ 'വേല' എന്ന സിനിമയുടെ പ്രവർത്തനങ്ങൾ പാലക്കാട് ആരംഭിച്ചു.

    ആദ്യമായി പോലീസ് വേഷം ചെയ്യുകയാണ് ഷെയ്ൻ. സണ്ണി വെയ്ൻ ആണ് സിനിമയിലെ മറ്റൊരു പ്രധാനവേഷം ചെയ്യുക. ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന സിനിമയാണിത്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് 'വേല'. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനും എത്തും.

    ആർ.ഡി.എക്സ്. എന്ന സിനിമയിലെ മൂന്നു നായകന്മാരിൽ ഒരാൾ ഷെയ്ൻ ആണ്. വീക്കെൻ്റ് ബ്ലോക്ക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാർ.

    Also read: Sreenath Bhasi | റിലീസ് ദിവസത്തെ ഓണ്‍ലൈന്‍ റിവ്യൂകള്‍ വിലക്കുന്നതിനോട് യോജിക്കുന്നില്ല: ശ്രീനാഥ് ഭാസി

    പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. 'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്. ആണ് സംഗീത സംവിധായകൻ.

    പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയിലും ഷെയ്ൻ വേഷമിടുന്നുണ്ട്. ചിത്രത്തിൽ ഷെയ്ൻ നിഗത്തെ കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.

    യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്.

    Summary: Shane Nigam to release his directorial shortfilm Somewhere on his own platform. He has joined hands with a few school friends of him for this experimental movie on magic realism
    Published by:user_57
    First published: