ശങ്കറിന്റെ സൂപ്പർ ഹീറോ ചിത്രത്തിൽ ഋതിക്?

news18india
Updated: January 3, 2019, 1:24 PM IST
ശങ്കറിന്റെ സൂപ്പർ ഹീറോ ചിത്രത്തിൽ ഋതിക്?
  • Share this:
കമൽ ഹാസന്റെ ഇന്ത്യൻ രണ്ടാം ഭാഗത്തിന് ശേഷം ഋതിക് റോഷനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ശങ്കർ. ഈ മാസം തന്നെ ഇന്ത്യൻ 2ൻറെ ചിത്രീകരണം ആരംഭിക്കും. എന്തിരൻ രണ്ടാം ഭാഗമായ 2.0യിൽ ഋതിക് വേഷമിടുന്നുണ്ടാവും എന്ന് വാർത്ത പുറത്തു വന്നിരുന്നെകിലും സംഭവിച്ചില്ല. വിക്രം നായകനായ ഐയുടെ ഹിന്ദി പതിപ്പിന് ഋത്വിക്കിനെ ക്ഷണിച്ചെങ്കിലും നടന്നിരുന്നില്ല. ഒരു പക്ഷെ കൃഷിൽ കണ്ട ഋതിക്കിന്റെ തിരിച്ചു വരവാകും ഇവിടെ. ഒരു സൂപ്പർഹീറോയുടെ വേഷമാവും നായക കഥാപാത്രത്തിന്.

ധനുഷും സായ് പല്ലവിയും, റൗഡി ബേബി ട്രെൻഡിങ് നമ്പർ വൺ

നായകനായ കമലിനും നായിക കാജൽ അഗർവാളിനും പുറമെ ചിമ്പു കൂടി വേഷമിടുന്ന ചിത്രത്തിന് മലയാളികൾക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആദ്യമായി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമാകും ഇന്ത്യൻ 2.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ 2 ന്റെ പ്രഖ്യാപനം നടത്തിയത് കമലിന്റെ ജന്മദിനത്തിലാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം രവി വർമ്മനുമാണ്. ഇന്ത്യൻ 2ൻറെ നല്ലൊരു ഭാഗവും ഉക്രൈനിൽ ചിത്രീകരിക്കാനാണ് പദ്ധതി.

First published: January 3, 2019, 1:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading