• HOME
  • »
  • NEWS
  • »
  • film
  • »
  • Shefeekkinte Santhosham | ഷാപ്പിലെ കക്കയിറച്ചി മേടിച്ചു തരുമോ? രണ്ടാമത്തെ ടീസറുമായി 'ഷെഫീക്കിന്റെ സന്തോഷം'

Shefeekkinte Santhosham | ഷാപ്പിലെ കക്കയിറച്ചി മേടിച്ചു തരുമോ? രണ്ടാമത്തെ ടീസറുമായി 'ഷെഫീക്കിന്റെ സന്തോഷം'

നവംബർ 25 ആണ് റിലീസ് തിയതി

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

  • Last Updated :
  • Share this:
    'ഷാപ്പിലെ കക്കയിറച്ചി മേടിച്ചു തരുമോ?' എന്നൊരാൾ മുഖത്ത് നോക്കി ചോദിച്ചാൽ എന്താവും നിങ്ങളുടെ ആദ്യ പ്രതികരണം? ഷീഫീക്കിന്റെ മുഖത്തെ ഭാവം ഒന്ന് കാണേണ്ടതാണ്. നടൻ ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷം' (Shefeekkinte Santhosham) രണ്ടാമത് ടീസറിൽ നായികാ ദിവ്യ പിള്ള (Divya Pillai) നായകനോട് ചോദിക്കുന്ന ചോദ്യമാണിത്.

    മേപ്പടിയാനു (Meppadiyan) ശേഷം ഉണ്ണി മുകുന്ദന്‍ (Unni Mukundan) നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. നവംബർ 25 ആണ് റിലീസ് തിയതി.

    ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'ഷെഫീക്കിന്‍റെ സന്തോഷം' സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.



    മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.




    ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.




    Summary: Lead actors Unni Mukundan and Divya Pillai may be seen in the second trailer for the movie 'Shefeekkinte Santhosham.' On November 25, the actor's second production is scheduled for release. Divya Pillai and Athmiya Rajan play female leads. Anoop Pandalam, a new director, is behind the camera. Unni plays the title character of a do-gooder in his small village in the family-oriented theme
    Published by:user_57
    First published: