വസ്ത്രധാരണത്തിൻറെയും അഭിപ്രായ പ്രകടനത്തിൻറെയും പേരിൽ പലപ്പോഴും ട്രോൾ ചെയ്യപ്പെട്ടിരുന്ന താരമാണ് ബോളിവുഡ് സുന്ദരി ഷെർലിൻ ചോപ്ര. ഇപ്പോൾ ഒരു റാപ്പർ ആയി അതിനൊക്കെയും മറുപടി നൽകുകയാണ് ഷെർലിൻ. 'കത്താർ' എന്ന പുതിയ മ്യൂസിക് വീഡിയോയിൽ അത്യന്തം ബോൾഡ് ലുക്കിലാണ് ഷെർലിൻ പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളെ വിമർശിക്കുന്ന ട്രോളുകൾക്കുള്ള മറുപടിയായി ആണ് ഈ മ്യൂസിക് വീഡിയോ എത്തിയിരിക്കുന്നത്.
മൂന്നു മിനിറ്റും അൽപ്പം സെക്കന്റുകളും ദൈർഘ്യം വരുന്ന ഈ വീഡിയോയുടെ വരികൾ ഷെർലിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. എല്ലാവരും സ്വന്തം കാര്യം നോക്കി പോകുമ്പോൾ മറ്റുള്ളവരെ ട്രോളന്മാർ എങ്ങനെ തങ്ങളുടെ ദിവസം വിമർശിക്കാൻ ചിലവഴിക്കുന്നു എന്നതാണ് ഷെർലിന്റെ ആൽബം കൊണ്ട് ഉദ്ദേശിക്കുന്നത്. തന്റെ ബോൾഡ് ലുക്കിനെ വിമർശിക്കുന്നവർക്കുമുണ്ട് മറുപടി.
ഓൺലൈൻ വിമർശനത്തിനും, ട്രോളിങ്ങിനും, ശല്യപ്പെടുത്തലിനും എതിരെ ശക്തമായ നിലപാടെടുക്കുകയാണ് താൻ എന്നാണ് ഷെർലിൻ ഈ വീഡിയോയെപ്പറ്റി പറയുന്നത്. നിങ്ങൾ കാത്തിരിക്കുകയാണ്. ദയവായി അടുത്ത ജന്മം വരെയും കാത്തുനിൽക്കൂ എന്ന് വിഡിയോയിൽ പറയുന്നതും അതുദ്ദേശിച്ചാണ്. സ്ത്രീയുടെ ബോൾഡ്നെസ്സ് നിശിത വിമർശനത്തിനും സദാചാര പോലീസിങ്ങിനും വേണ്ടിയാണെന്നുള്ളത് പൊളിച്ചടുക്കാൻ കൂടിയുള്ള ശ്രമത്തിലാണിവർ. സ്വയം ശാക്തീകരണത്തിന്റെ ഭാഗമാണ് റാപ് എന്നും, അല്ലെങ്കിൽ താൻ ഹിപ്ഹോപ്പിന്റെ ആരാധികയാണെന്നും ഷെർലിൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actress, Rapper, Sherlyn Chopra, Troll