ഷിബു; ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ

Shibu trailer out | ജൂൺ 28ന് തിയേറ്ററിൽ എത്താൻ തയ്യാറെടുക്കുന്ന ചിത്രമാണ് ഷിബു

news18india
Updated: June 4, 2019, 4:52 PM IST
ഷിബു; ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ
ഷിബു ട്രെയ്‌ലറിൽ നിന്നും
  • Share this:
'ദിലീപേട്ടന്റെ എല്ലാ സിനിമയും ഞാൻ തിയേറ്ററിൽ വച്ച് കാണാറുണ്ട്'. ഒരു കടുത്ത ആരാധകന്റെ കമന്റോടു കൂടിയാണ് ഷിബുവിന്റെ ട്രെയ്‌ലർ ആരംഭിക്കുന്നത് തന്നെ. '32-ാം അദ്ധ്യായം 23-ാം വാക്യം' എന്ന ചിത്രത്തിനു ശേഷം അർജുൻ പ്രഭാകരൻ ഗോകുൽ രാമകൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷിബു'. തങ്ങളുടെ അനുഭവങ്ങൾ തന്നെയാണ് ഈ സിനിമയ്ക്കുളള പ്രചോദനം എന്നാണു സംവിധായകന്മാർ നൽകുന്ന ആമുഖം. പുതുമുഖം കാർത്തിക് രാമകൃഷ്ണൻ, അഞ്ജു കുര്യൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.സിനിമയിൽ അവസരം തേടി നടക്കുന്ന എണ്ണമറ്റ കഴിവുള്ള യുവ പ്രതിഭകളുടെ പരിച്ഛേദം ആണ് ഈ സിനിമയിലെ നായകൻ എന്ന് ട്രെയ്‌ലർ പറയുന്നു. ഒരു നടന്റെ ആരാധകനായി തുടങ്ങി പിന്നെ സിനിമാ വഴിയിൽ നേരിടേണ്ടി വരുന്ന പരിഹാസങ്ങളുടെയും അവഗണനയുടെയും കഥ ഈ ട്രെയ്‌ലറിൽ അടങ്ങിയിരിക്കുന്നു. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ ചേർന്നാണ് സംഗീതം. ഐശ്വര്യ, സലിം കുമാർ, ബിജുക്കുട്ടൻ, നാസിർ സംക്രാന്തി, ലുക്മാൻ ലുക്കു, വിനോദ് കോവൂർ, സ്നേഹ തുടങ്ങിയവരാണ് മറ്റഭിഎന്താക്കാൾ. ജൂൺ 28ന് തിയേറ്ററിൽ എത്താൻ തയ്യാറെടുക്കുന്ന ചിത്രമാണ് ഷിബു.

First published: June 4, 2019, 4:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading