നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മായിയമ്മയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനം ഒരുക്കി ശിൽപ ഷെട്ടി; അമ്മ കുടുംബത്തിലെ റോക്ക്സ്റ്റാറെന്ന് താരം

  അമ്മായിയമ്മയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനം ഒരുക്കി ശിൽപ ഷെട്ടി; അമ്മ കുടുംബത്തിലെ റോക്ക്സ്റ്റാറെന്ന് താരം

  അമ്മയിലൂടെ ഒരു സുഹ‍ൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും ലഭിച്ച ഭാ​ഗ്യവതിയായ മരുമകളാണ് ഞാൻ- ശിൽപ ഇൻസ്റ്റയിൽ കുറിച്ചു

  Shilpa Shetty

  Shilpa Shetty

  • Share this:
   ഭർതൃമാതാവ് ഉഷാ റാണി കുന്ദ്രയ്ക്ക് വ്യത്യസ്തമായ പിറന്നാളാശംസകൾ നൽകിയിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. അമ്മയ്ക്കൊപ്പം ബാം​ഗ്രാ നൃത്തച്ചുവടുകൾ വെക്കുന്ന താരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇൻസ്റ്റയിൽ താരം തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

   'എപ്പോഴും വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകൾ... കുടുംബത്തിലെ റോക്ക്സ്റ്റാറാണ് അമ്മ. അമ്മയിലൂടെ ഒരു സുഹ‍ൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും ലഭിച്ച ഭാ​ഗ്യവതിയായ മരുമകളാണ് ഞാൻ. ജീവിതത്തിലുടനീളം സന്തോഷത്തോടെ നൃത്തം ചെയ്യാൻ കഴിയട്ടെ.. ആരോ​ഗ്യവതിയായിരിക്കട്ടെ... ഞങ്ങളെല്ലാം നിങ്ങളെ സ്നേഹിക്കുന്നു'- ശിൽപ ഇൻസ്റ്റയിൽ കുറിച്ചു.   മനോഹരമായ പിറന്നാളാശംസ കുറിച്ചാണ് ശിൽപ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗുഡ്ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ​ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെക്കുന്നത്. ഇടയ്ക്ക് ശിൽപയുടെ മകനും ഇരുവർക്കുമരികിലെത്തി ചുവടുകൾ വെക്കുന്നുണ്ട്.
   Published by:user_49
   First published:
   )}