• HOME
  • »
  • NEWS
  • »
  • film
  • »
  • Aishwarya Lekshmi| ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; നായകൻ ഷൈൻ ടോം ചാക്കോ

Aishwarya Lekshmi| ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി'; നായകൻ ഷൈൻ ടോം ചാക്കോ

നിർമ്മൽ സഹദേവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

  • Share this:
    ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി (Kumari movie). ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi),ഷൈൻ ടോം ചാക്കോ (Shine Tom Chacko) എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിർമ്മൽ സഹദേവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

    രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിർമ്മൽ സഹദേവ്, "ഹേ ജൂഡ് " എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. കുമാരിയുടെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു.

    രാഹുൽ മാധവ്,സ്ഫടികം ജോർജ്,ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം, എന്നിവരാണ് മറ്റു താരങ്ങൾ. ജിൻസ് വർഗീസിന്റെതാണ് ബിഗ് ജെ. എന്റർടൈൻമെന്റ്സ്.ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ്,ജിജു ജോൺ എന്നിവരാണ് 'ഫ്രെഷ് ലൈം സോഡാസി'ന്റെ സാരഥികൾ.

    Also Read-Viddikalude Mashu | കെ.എസ്. ചിത്രയുടെ ശബ്ദം; 'വിഡ്ഢികളുടെ മാഷ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

    ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, സംഗീതം-ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,പരസ്യകല-ഓൾഡ് മോങ്ക്സ്.

    Lovefully Yours Veda | ഗൗതം വാസുദേവ മേനോന്‍ വീണ്ടും മലയാളത്തിലേക്ക്

    ട്രാന്‍സിന്‌ ശേഷം ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യുടെ (Lovefully Yours Veda) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രഘേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    Also Read-Pushpa | റിലീസിന് മുൻപേ 250 കോടിയുമായി അല്ലു അർജുൻ, ഫഹദ് ഫാസിൽ ചിത്രം 'പുഷ്പ'

    രജിഷ വിജയന്‍, ശ്രീനാഥ് ഭാസി, വെങ്കിടേഷ്, അനിഖ സുരേന്ദ്രന്‍, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ക്യാംപസ് ചിത്രമായിരിക്കും 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യെന്നാണ് സൂചന. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാബു വൈലതുരാണ് ചിത്രത്തിന്റെ തിരക്കഥ.

    രാധാകൃഷ്ണന്‍ ഖാലയില്‍, റുവിന്‍ വിശ്വസം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിബീഷി വിജയന്‍ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. ഹാരിസ് ദേശമാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. റിന്നി ദിവാകറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    പ്രഘേഷ് സുകുമാരന്‍ ചിത്രത്തിന്റെ പൂജ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്. ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റിഷാജ് മൊഹമ്മദാണ് ചിത്രത്തിന്റെ സ്റ്റില്‍സ്. എ എസ് ദിനേശാണ് ചിത്രത്തിന്റെ വാര്‍ത്താ പ്രചരണം.
    Published by:Naseeba TC
    First published: