• HOME
  • »
  • NEWS
  • »
  • film
  • »
  • Vichithram | കണ്ണ് തള്ളി ഷൈൻ ടോമും ബാലു വർഗീസും; ചിത്രം 'വിചിത്രം'

Vichithram | കണ്ണ് തള്ളി ഷൈൻ ടോമും ബാലു വർഗീസും; ചിത്രം 'വിചിത്രം'

ജാസ്മിന്റെയും മക്കളുടെയും കഥയുമായി 'വിചിത്രം'

  • Last Updated :
  • Share this:
    പേരിൽ തന്നെ വിചിത്രമായി 'വിചിത്രം' എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്ന് നിർമ്മിക്കുന്ന വിചിത്രത്തിന്റെ സംവിധാനം അച്ചു വിജയനാണ്. ഷൈൻ ടോം ചാക്കോയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ആകാംക്ഷയും കൗതുകവും തീർക്കുന്നതാണ്. ജാസ്മിന്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    നിഖിൽ രവീന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അർജുൻ ബാലകൃഷ്ണനാണ്. മിഥുൻ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എഡിറ്റർ - അച്ചു വിജയൻ , കോ-ഡയറക്ടർ - സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ - ആർ അരവിന്ദൻ , പ്രൊഡക്ഷൻ ഡിസൈൻ : റെയ്സ് ഹൈദർ & അനസ് റഷാദ് , കോ-റൈറ്റർ : വിനീത് ജോസ്, ആർട്ട് - സുഭാഷ് കരുൺ, മേക്കപ്പ് - സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം - ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ, സ്റ്റിൽ - രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പർവൈസർ - ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സൽ, പി.ആർ.ഒ. - ആതിര ദിൽജിത്ത്, ഡിസൈൻ - അനസ് റഷാദ് & ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.




    Also read: Oru Thekkan Thallu Case | എന്തര് പാട്ടിനു ശേഷം പ്രേമ നെയ്യപ്പവുമായി 'ഒരു തെക്കൻ തല്ലു കേസ്'

    നടൻ ബിജു മേനോനെ (Biju Menon) കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ലു കേസ്' (Oru Thekkan Thallu Case) എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഗാനം റിലീസായി. ബിജു മേനോനോടൊപ്പം പത്മപ്രിയ നായികയായി ഒരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു.

    E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി.സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

    ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ.'ബ്രോ ഡാഡിയുടെ' സഹ രചയിതാവ് കൂടിയാണ് ശ്രീജിത്ത് എൻ.
    Published by:user_57
    First published: