• HOME
  • »
  • NEWS
  • »
  • film
  • »
  • Shine Tom Chacko | ഷൈൻ ടോം ചാക്കോയുടെ 'ഭാസി പിള്ളയ്ക്ക്' കലാഭവൻ മണിയുടെ പേരിലെ പുരസ്‌കാരം

Shine Tom Chacko | ഷൈൻ ടോം ചാക്കോയുടെ 'ഭാസി പിള്ളയ്ക്ക്' കലാഭവൻ മണിയുടെ പേരിലെ പുരസ്‌കാരം

നടന്‍ ഗുരു സോമസുന്ദരമാണ് അവാര്‍ഡ് സമ്മാനിച്ചത്

ഷൈൻ ടോം ചാക്കോ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഷൈൻ ടോം ചാക്കോ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

  • Last Updated :
  • Share this:
    സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇടമില്ലാതെപോയ ഷൈൻ ടോം ചാക്കോയുടെ (Shine Tom Chacko) ഭാസിപ്പിള്ളയ്ക്ക് മികച്ച നടനുള്ള അംഗീകാരം. നടൻ കലാഭവന്‍ മണിയുടെ (Kalabhavan Mani) പേരിലുള്ള അവാര്‍ഡ് ആണ് ഷൈൻ ടോം ചാക്കോയെ തേടിയെത്തിയത്.

    സംസ്ഥാന അവാര്‍ഡില്‍ ഭാസി പിള്ള എന്ന കഥാപാത്രത്തെ പൂര്‍ണമായി തഴഞ്ഞതില്‍ പരസ്യമായി ഷൈന്‍ ടോം ചാക്കോ പ്രതിഷേധം അറിയിച്ചിരുന്നു.

    ഇതിനിടെയാണ് കലാഭവന്‍ മണിയുടെ പേരിലുള്ള മികച്ച നടനുള്ള സ്മാരക പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് ഷൈന്‍ ടോം ചാക്കോക്ക് സമ്മാനിച്ചു. കുറുപ്പിലെ അഭിനയത്തിനാണ് ഷൈന്‍ ടോം ചാക്കോ ഈ പുരസ്‌കാരം ലഭിച്ചത്. നടന്‍ ഗുരു സോമസുന്ദരമാണ് അവാര്‍ഡ് സമ്മാനിച്ചത്.

    ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച ഈ പുരസ്‌ക്കാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പില്‍ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്.

    2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി നിര്യാതനായത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും ഷൈന്‍ സംസ്ഥാന അവാര്‍ഡിനെതിരെ രംഗത്തെത്തിയിരുന്നു. കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി ഷൈന്‍ ടോം ചോദിച്ചിരുന്നു.

    ഷൈന്‍ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന വിചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ സിനിമ.

    കനി കുസൃതിയാണ് നായിക. ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, ലാല്‍, കേതകി നാരായണന്‍, സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍, ജെയിംസ് ഏലിയ, തുഷാരപിള്ള, ബിബിന്‍ പെരുമ്പിള്ളി എന്നിവരാണ് മറ്റു താരങ്ങള്‍. രചന: നിഖില്‍ രവീന്ദ്രന്‍, ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് നിര്‍മ്മാണം.

    അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. സ്ട്രീറ്റ് അക്കാദമിക്‌സ് എന്ന മ്യൂസിക് ബാന്‍ഡ് ചിത്രത്തിന്റെ ഭാഗമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, എഡിറ്റര്‍: അച്ചു വിജയന്‍. കോ - ഡയറക്ടര്‍ സുരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍: ആര്‍. അരവിന്ദന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: റെയ്സ് ഹൈദര്‍ ആന്‍സ് അനസ് റഷാദ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും.

    പന്ത്രണ്ട്, അടിത്തട്ട് എന്നീ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയുടേതായി അവസാനം തിയേറ്ററില്‍ എത്തിയത്.

    Summary: Shine Tom Chacko receives a belated honour for his character Bhasi Pillai in the movie Kurup. He was chosen best actor in an award instituted in the name of late actor Kalabhavan Mani
    Published by:user_57
    First published: