• HOME
 • »
 • NEWS
 • »
 • film
 • »
 • Shine Tom Chacko | ഡബ്ബിങ് ചെയ്യുമ്പോഴും അഭിനയം കടന്നുകൂടിയാൽ എന്ത് ചെയ്യും? ഷൈൻ ടോം ചാക്കോയുടെ വീഡിയോ

Shine Tom Chacko | ഡബ്ബിങ് ചെയ്യുമ്പോഴും അഭിനയം കടന്നുകൂടിയാൽ എന്ത് ചെയ്യും? ഷൈൻ ടോം ചാക്കോയുടെ വീഡിയോ

ഷൈൻ ടോം ചാക്കോയുടെ ആക്ഷൻ-പാക്ക്ഡ് ഡബ്ബിങ്. സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോ വൈറൽ

ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ

 • Share this:
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ (Shine Tom Chacko). കമലിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച താരം കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കരിയറും ആരംഭിക്കുന്നത്. 'നമ്മള്‍' എന്ന ചിത്രത്തില്‍ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് 'ഗദ്ദാമ' എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയ്ക്ക് ശേഷം നടനായും വില്ലനായും സഹനടനായും ഷൈന്‍ തിളങ്ങുകയായിരുന്നു.

  വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു. ഈ അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ്, വെയില്‍, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായി.

  ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ രീതിയില്‍ നടന്‍ അഭിനയിച്ച് കയ്യടി നേടാറുണ്ട്. സിനിമയുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും നടന്‍ തയ്യാറല്ല. കാലിന് പരിക്ക് പറ്റിയിട്ട് പോലും ആശുപത്രിയില്‍ നിന്ന് നേരെ സിനിമയുടെ പ്രെമോഷന് വേണ്ടി എത്തിയിരുന്നു.  ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ നടന്റെ ഡബ്ബിംഗ് വീഡിയോ വൈറല്‍ ആവുന്നു. അഭിനയിക്കുന്നത് പോലെ തന്നെ അത്രത്തോളം എഫേര്‍ട്ടോടെയാണ് ഡബ്ബും ചെയ്യുന്നത്. സംവിധായകന്‍ ലിയോ തദേവൂസാണ് ഡബ്ബിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുമുണ്ട്. ഒട്ടേറെ കമന്റുകളും ലഭിക്കുന്നു.

  ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്'പന്ത്രണ്ട് ' (12). ഈ സിനിമയുടെ ഡബ്ബിങ് വീഡിയോ ആണിത്. സിനമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു പുറത്തിറങ്ങിയത്.

  സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു. വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

  ബി.കെ. ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റര്‍- നബു ഉസ്മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനര്‍- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് ചന്ദ്ര മോഷന്‍ പോസ്റ്റര്‍- ബിനോയ് സി. സൈമണ്‍- പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍.
  Published by:user_57
  First published: