• HOME
  • »
  • NEWS
  • »
  • film
  • »
  • Shine Tom Chacko in Vichithram | നായകൻ ഷൈൻ ടോം ചാക്കോ; 'വിചിത്രം' റിലീസ് തിയതി പ്രഖ്യാപിച്ചു

Shine Tom Chacko in Vichithram | നായകൻ ഷൈൻ ടോം ചാക്കോ; 'വിചിത്രം' റിലീസ് തിയതി പ്രഖ്യാപിച്ചു

പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് 'വിചിത്രം'

വിചിത്രം

വിചിത്രം

  • Last Updated :
  • Share this:
    ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) നായകനാകുന്ന 'വിചിത്രം' (Vichithram) റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് 'വിചിത്രം'. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍. അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു.

    ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ. സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- ബോബി രാജന്‍, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍.




    Also read: Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

    തൃശൂർ: പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് സൂപ്പർ മറുപടിയും ഒപ്പം സമ്മാനവും നല്‍കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെത്തിയപ്പോഴാണ് സംഭവം. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു നിവിന്‍ മറുപടി. താരത്തിന്റെ മറുപടി കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

    പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ഒരു ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പാട്ട് പാടാമോയെന്നും ഈ ആരാധിക ചോദിക്കുന്നു. തുടര്‍ന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
    Published by:user_57
    First published: