നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ‘ലവ്’ന്‍റെ ട്രെയിലർ പുറത്ത്

  ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ സിനിമ; ‘ലവ്’ന്‍റെ ട്രെയിലർ പുറത്ത്

  ഷൈൻ ടോം ചാക്കോയും രജിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

  love movie

  love movie

  • Share this:
   കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ ‘ലവ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാനാണ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും രജിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ജൂൺ 22നാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂർത്തിയായി. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്.

   ചിത്രത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയെങ്കിലും മഹേഷ് നാരായണൻ, ആഷിഖ് അബു, ഹർഷദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ചിത്രത്തിനു പിന്തുണ അർപ്പിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

   ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് സിനിമ നിർമ്മിക്കുന്നത്.
   Published by:user_49
   First published: