HOME » NEWS » Film »

ശോഭനയും #മീ ടൂ. പിന്നെ സംഭവിച്ചത്

news18india
Updated: November 5, 2018, 6:13 PM IST
ശോഭനയും #മീ ടൂ. പിന്നെ സംഭവിച്ചത്
ശോഭന
  • Share this:
എന്തായിരിക്കണം ശോഭന #മീ ടൂ പോസ്റ്റിടാൻ കാരണം? രാവിലെ താരത്തിന്റെ ഫേസ്ബുക് കണ്ടവർ ശരിക്കുമൊന്നു ഞെട്ടി. പ്രത്യേകിച്ച് വെളിപ്പെടുത്തലുകളോ വിശദീകരണങ്ങളോ ഇല്ലാത്ത പോസ്റ്റ് ഉടൻ തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. പകരം വ്യക്തത നൽകുന്ന മറ്റൊരു പോസ്റ്റ് തൽസ്ഥാനത്തു അധികം താമസിയാതെ പ്രത്യക്ഷപ്പെട്ടു.



"ലൈംഗികാതിക്രമണത്തിനു ഏതെങ്കിലും തരത്തിൽ ഇരയാക്കപ്പെട്ടവർ അതിനെതിരെ ശബ്ദം ഉയർത്തിയതിനെ ഞാൻ അനുകൂലിക്കുന്നു. ഭാവിയിലേക്കുള്ളൊരു പോസിറ്റീവ് തൊഴിലന്തരീക്ഷത്തിലേക്കുള്ള കാൽവയ്പ്പാണിതെന്നു എനിക്കുറപ്പുണ്ട്. നന്ദി." ചുരുങ്ങിയ വാക്കുകളിൽ പോസ്റ്റ് അവസാനിക്കുന്നു.

ഒന്നര പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന ശോഭന നൃത്ത രംഗത്തേക്ക് കൂടുതൽ സമയം ചിലവഴിച്ചു അങ്ങോട്ടേക്ക് കൂടു മാറുകയായിരുന്നു. ഇടയ്ക്കു ചില വേഷങ്ങൾ കൈകാര്യം ചെയ്തതൊഴിച്ചാൽ സജീവ രംഗത്ത് നിന്നും അവർ പൂർണ്ണമായും വിട്ടു നിൽക്കുകയാണ്. എൺപതുകളുടെ തുടക്കത്തിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18ലൂടെയാണ് ശോഭന അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2013 ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസന്റെ തിരയാണ് മലയാളത്തിൽ ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.
First published: November 5, 2018, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories