പുതുമുഖങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവ കാർത്തിക് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വരാഹം’. പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ബഷീർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷോബി തിലകൻ, ബിഗ് ബോസ് താരം കിടിലൻ ഫിറോസ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also read: Rafeeq Ahammed | റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു; ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകൻ
ആർ. നവനീത് ഛായഗ്രഹണം നിർവ്വഹിക്കുന്നു. വിനീഷ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- ദേവിസ് ദേവ്, എഡിറ്റർ- അനന്തു വിജയ്, കല- രാജൻ, മേക്കപ്പ്- സുനിൻ നാട്ടക്കൽ, പ്രൊജക്ട് ഡിസൈനർ-ജിനു വി. നാഥ്, കാസ്റ്റിംഗ്- ജാൻ ഹെഡ് ലൈൻ, സ്റ്റിൽസ്- ശബരി വാര്യർ, പരസ്യകല- അനുമോദ് നാരായണൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
Summary: Shobi Thilakan and Kidilam Firoz to act in the movie named Varaham along with a few fresh faces
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.