അമിത് ചക്കാലക്കൽ (Amith Chakalakkal), പുതുമുഖ നായിക സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്രാ' (Asthra) എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.
മണി പെരുമാൾ ഛായാഗ്രാഹണം നിർവഹിക്കുന്നു. വിനു കെ. മോഹൻ, ജിജു രാജ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ- ഉണ്ണി സക്കേവൂസ്, കല- സംജിത്ത് രവി, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ശിബി ശിവദാസ്, പരസ്യകല- ആന്റണി സ്റ്റീഫൻ, എഡിറ്റർ-അഖിലേഷ് മോഹൻ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, നൃത്തം-ശാന്തി, ആക്ഷൻ- മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- റാം മനോഹർ, ലോക്കേഷൻ മാനേജർ- സുജിത് ബത്തേരി, ലൈൻ പ്രൊഡ്യൂസർ, വിതരണം- സാഗാ ഇന്റർനാഷണൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: നീണ്ട 19 വർഷങ്ങൾക്ക് ശേഷം കരീനയും ഋതിക് റോഷനും ബിഗ് ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്
2000ത്തിന്റെ തുടക്കത്തിൽ ഋതിക് റോഷനും (Hrithik Roshan) കരീന കപൂറും (Kareena Kapoor) സൃഷ്ടിച്ച ബിഗ് സ്ക്രീൻ മാജിക് ആർക്കും മറക്കാൻ കഴിയില്ല. അവർ ഒന്നിച്ചുള്ള ആദ്യ ചിത്രമായ യാദീനോ, കരൺ ജോഹറിന്റെ കഭി ഖുഷി കഭി ഘമോ ആകട്ടെ, ഇരുവർക്കും അക്കാലത്ത് പ്രത്യേക താരാരാധന വൃന്ദം ഉണ്ടായിരുന്നു. എന്നിരുന്നാലും, 2003-ലെ മെയിൻ പ്രേം കി ദീവാനി ഹൂനിന് ശേഷം, കരീനയും ഋതിക്കും വീണ്ടും ഒന്നിക്കുന്നത് കാണാൻ ആരാധകർ ആകാംക്ഷയിലാണ്.
ഇപ്പോഴിതാ, ഒരു പുതിയ ചിത്രത്തിനായി ഇവർ വീണ്ടും ഒന്നിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ബോളിവുഡ് ലൈഫിന്റെ ഉറവിടം അനുസരിച്ച്, ഹൃത്വിക്കും കരീനയും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ സാധ്യതയുണ്ട്. ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിൽ ഒരു ചിത്രത്തിനായി പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അഭിനേതാക്കളെ സമീപിച്ചതായി ഒരു ഉറവിടം പ്രസിദ്ധീകരണത്തെ അറിയിച്ചു. ചിത്രത്തിന് ഉലജ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും അത് വളരെ പ്രാരംഭ പ്രക്രിയയിലാണ് എന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
Summary: Shooting of Amith Chakalakkal movie Asthra wrapped after the schedule in Wayanad
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.