• HOME
  • »
  • NEWS
  • »
  • film
  • »
  • Jayasurya | ജോണ്‍ ലൂതറായി ജയസൂര്യ ; ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു

Jayasurya | ജോണ്‍ ലൂതറായി ജയസൂര്യ ; ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്

  • Share this:
ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ജോണ്‍ ലൂതറി'ന്റെ ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ് നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. സംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീന്‍ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

പ്രജേഷ് സെന്നിന്റെ സംവിധാനത്തിലെത്തിയ 'വെള്ള'മാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വളരെ നല്ല പ്രതികരണമാണ് വെള്ളം എന്ന ചിത്രത്തിന് ലഭിച്ചത്. പ്രജേഷ് സെന്നിന്റെ തന്നെ 'മേരി ആവാസ് സുനോ', രഞ്ജിത്ത് ശങ്കറിന്റെ 'സണ്ണി', നാദിര്‍ഷയുടെ 'ഈശോ', മിഥുന്‍ മാനുവല്‍ തോമസിന്റെ 'ആട് 3', റോജിന്‍ തോമസിന്റെ 'കത്തനാര്‍' തുടങ്ങി ചിത്രങ്ങളാണ് ജയസൂര്യയുടേതായി ഇനി വരാനുള്ളത്.

Also Read - Variyankunnan | 15 കോടിയുമായി നിര്‍മാതാവ് റെഡി; പക്ഷേ ഒമര്‍ ലുലുവിന് പറയാനുള്ളത് ഇങ്ങനെ

ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച 'വാരിയന്‍കുന്നന്‍' സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്മാറിയതിന് പിന്നാലെ 'ഒരു അഡാര്‍ ലവ്' സംവിധായകന്‍ ഒമര്‍ ലുലു ബാബു ആന്റണിയും 15 കോടി രൂപയും ഉണ്ടെങ്കില്‍ മറ്റൊരു വാരിയന്‍കുന്നന്‍ ഇറങ്ങാനുള്ള അവസരമുണ്ടെന്നു ധ്വനിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി ഒമര്‍ ലുലു എത്തിയിരുന്നു.

ഇപ്പോഴിതാ ECH ഗ്രൂപ്പ് എംഡി മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ നിര്‍മ്മിക്കാമെന്ന് അറിയിച്ചെന്ന് ഒമര്‍ ലുലു അറിയിച്ചു. എന്നാല്‍ ഇങ്ങനെ ഒരു സിനിമയുടെ ആവശ്യം ഇല്ല എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

1988 ല്‍ പുറത്തിറങ്ങിയ ടി ദാമോദരന്‍ സ്‌ക്രിപ്റ്റില്‍ ഐവി ശശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ '1921' എന്ന സിനിമയില്‍ ആലി മുസ്ലിയാരും വാഗണ്‍ട്രാജഡിയും ഖിലാഫത്ത് പ്രസ്ഥാനവും എല്ലാ ഭാഗവും അവതരിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇതില്‍ കൂടുതല്‍ ഒന്നും ആര്‍ക്കും പറയാന്‍ പറ്റില്ലെന്നണ് ഒമര്‍ ലുലു പറയുന്നത്.

'പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും' എന്നായിരുന്നു ഒമര്‍ ലുലു കഴിഞ്ഞ ദിവസം അറിയിച്ചത്.

ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച 'വാരിയന്‍കുന്നന്‍' സിനിമയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മലബാര്‍ കലാപത്തിലെ പ്രധാനിയായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയായാണ് 'വാരിയന്‍കുന്നന്‍' പ്രഖ്യാപിച്ചിരുന്നത്.

മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
Published by:Karthika M
First published: