ഉർവശി (Urvashi), ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരശൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചാൾസ് എന്റർപ്രൈസസ്' (Charles Enterprises) എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി.
മണികണ്ഠൻ ആചാരി, സാലു റഹീം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജോയി മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി നിർമ്മിക്കുന്ന 'ചാൾസ് എന്റർപ്രൈസസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു.
സഹ നിർമ്മാതാവ്- പ്രദീപ് മേനോൻ, അൻവർ അലി, ഇമ്പാച്ചി, നാച്ചി എന്നിവർ എഴുതിയ വരികൾക്ക് സുബ്രഹ്മണ്യൻ കെ.വി. സംഗീതം പകരുന്നു. ചിത്രസംയോജനം- അച്ചു വിജയൻ, നിർമ്മാണ നിർവഹണം- ദീപക് പരമേശ്വരൻ, കലാസംവിധാനം- മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആർ., ചമയം- സുരേഷ്, സ്റ്റിൽസ്- ഫസലുൽ ഫക്ക്, പരസ്യകല- യെല്ലോട്ടുത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Also read: വിജയ് ചിത്രം 'ബീസ്റ്റ്' കുവൈറ്റിന് പിന്നാലെ ഖത്തറും വിലക്കി
ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് വിജയുടെ (Ilayathalapathy Vijay) അടുത്ത ചിത്രം 'ബീസ്റ്റ്' (Beast movie). ആക്ഷൻ ഡ്രാമ ചിത്രമായ ബീസ്റ്റിന് എല്ലായിടത്തും റെക്കോർഡ് സ്ക്രീനുകൾ ലഭിച്ചു കഴിഞ്ഞു. ഇത് വിജയ്യുടെ ഏറ്റവും വലിയ റിലീസായിരിക്കും. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം 'ബീസ്റ്റ്' ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 'ബീസ്റ്റ്' തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. സിനിമയുടെ ചില ഉള്ളടക്കങ്ങൾക്കെതിരെ തമിഴ്നാട് മുസ്ലിം അസോസിയേഷൻ അപലപിച്ചിരുന്നു.
നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ അടങ്ങിയതിനാലും 'ബീസ്റ്റ്' റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.
'ബീസ്റ്റ്' എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാൽ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.
അതേസമയം, 'ബീസ്റ്റ്' മറ്റ് ജിസിസി മേഖലയായ യുഎഇ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ സിനിമയ്ക്ക് പിജി 15 സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. അതേസമയം കെഎസ്എ സെൻസർഷിപ്പ് തിങ്കളാഴ്ച നടക്കും.
പൂജ ഹെഗ്ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, അപർണ ദാസ്, സതീഷ്, റെഡിൻ കിംഗ്സ്ലി എന്നിവരോടൊപ്പം റോ ഏജന്റായി വിജയ് 'ബീസ്റ്റ്' ചിത്രത്തിൽ എത്തും.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.