• HOME
  • »
  • NEWS
  • »
  • film
  • »
  • Ini Utharam | അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ ചിത്രം 'ഇനി ഉത്തരം' ചിത്രീകരണം പൂർത്തിയായി

Ini Utharam | അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ ചിത്രം 'ഇനി ഉത്തരം' ചിത്രീകരണം പൂർത്തിയായി

ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി

  • Share this:
    അപർണ്ണ ബാലമുരളി (Aparna Balamurali), കലാഭവൻ ഷാജോൺ (Kalabhavan Shajohn) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' (Ini Utharam) എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

    ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.

    എഡിറ്റർ- ജിതിൻ ഡി.കെ., പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ, റിനോഷ് കൈമൾ, കല- അരുൺ മോഹനൻ, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- ജെഫിൻ ബിജോയ്, പരസ്യകല- ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്- H20 സ്പെൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: ആഷിഖ് അബു- ടൊവിനോ ടീമിന്റെ 'നീലവെളിച്ചം', ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

    വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ 'നീലവെളിച്ചം' (Neelavelicham) എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഡിസംബറിൽ എത്തും എന്നറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

    ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ 1964 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ്.

    പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം ചെയ്യുന്നത്. എഡിറ്റിങ്-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.

    മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം.
    പി.ആർ.ഒ.- എ.എസ്. ദിനേശ്.

    Summary: It's a wrap for the movie 'Ini Utharam' starring Aparna Balamurali and Kalabhavan Shajohn
    Published by:user_57
    First published: