അനൂപ് രത്ന, മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്കോൺ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ലീച്ച്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്, സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽ സുൽത്താൻ, ബക്കർ, ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.
അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു.
എഡിറ്റിംഗ്-സംജിത് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി.ജെ., ആർട്ട്- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്-അശോകൻ ആലപ്പുഴ, സ്റ്റിൽസ്- അനിൽ വന്ദന, പരസ്യകല- സ്കോട്ട് ഡിസൈൻ, ആക്ഷൻ- ഡെയിഞ്ചർ മണി, കൊറിയോഗ്രാഫി- ഷെറീഫ്, ഷിബു മാസ്റ്റർ, കാസ്റ്റിംഗ് കോർഡിനേറ്റർ- സുഹൈൽ ചോയി, പി.ആർ.ഒ. -എ.എസ്. ദിനേശ്.
Also read: പൃഥ്വിരാജ് പൊലീസ് വേഷം കൊണ്ട് നിര്‍മാതാവിനെ കുപ്പിയിലിറക്കിയതെങ്ങിനെ? വീഡിയോ
ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി (Bro Daddy). ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്രോ ഡാഡി ടീം.
'ബ്രോ ഡാഡി'യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ് ഐ ആന്റണിയാക്കിയത് എന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
'എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കോ?' എന്ന ക്യാപ്ക്ഷനോടെയാണ് ഹോട്ട്സ്റ്റാര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡിക്ക് പ്രാധാന്യം നല്കുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്ലര് സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച ലാലേട്ടന് എന്നാണ് പലരും ട്രെയ്ലറിനെ കുറിച്ച് പറയുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.