• HOME
  • »
  • NEWS
  • »
  • film
  • »
  • Prathibha Tutorials | കോടഞ്ചേരിയിൽ 'പ്രതിഭാ ട്യൂട്ടോറിയൽസ്' ചിത്രീകരണം ആരംഭിച്ചു

Prathibha Tutorials | കോടഞ്ചേരിയിൽ 'പ്രതിഭാ ട്യൂട്ടോറിയൽസ്' ചിത്രീകരണം ആരംഭിച്ചു

പ്രതിഭാ ട്യൂട്ടോറിയൽ എന്ന സ്ഥാപനത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം

പ്രതിഭ ട്യൂട്ടോറിയൽസ്

പ്രതിഭ ട്യൂട്ടോറിയൽസ്

  • Share this:
    കോഴിക്കോട് ജില്ലയിലെ മലയോര മേഖലയുടെ പ്രധാന സിരാകേന്ദ്രമായ കോടഞ്ചേരിയും പരിസരങ്ങളും പ്രധാന പശ്ചാത്തലമാക്കി 'പ്രതിഭ ട്യൂട്ടോറിയൽസ്' (Prathibha Tutorials) സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഡേ മൂവീസ് ആൻ്റ് അനാമിക മൂവീസ്സിൻ്റെ ബാനറിൽ എം. ശ്രീലാൽ പ്രകാശനും ജോയ് അനാമികയും ചേർന്നാണ് നിർമ്മിക്കുന്നത്.

    കോടഞ്ചേരിയിലെ മരിയൻ സെൻ്ററിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് എം. ശ്രീലാൽ പ്രകാശൻ ആദ്യഭം ദീപം തെളിയിച്ചതോടെയാണ് ചടങ്ങിനു തുടക്കമിട്ടത്. തുടർന്ന് തിരുവാമ്പാടി എം.എൽ.എ. ലിൻ്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി. ജോയ് അനാമിക, അഭിലാഷ് രാലവൻ, സുധീഷ് എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.

    തുടർന്ന് ലിൻ്റോ ജോസഫ് എം.എൽ.എ. സ്വിച്ചോൺ കർമ്മവും അലക്സ് തോമസ് ചെമ്പകശ്ശേരി ഫസ്റ്റ് ക്ലാപ്പും നൽകി.

    സുധീഷാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പ്രതിഭാ ട്യൂട്ടോറിയൽ എന്ന സ്ഥാപനത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പുതിയ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് ഏറെ ഫ്രീഡം നൽകി നടത്തുന്ന സ്ഥാപനമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

    സുധീഷ്, ജോണി ആന്റണി, സാജു നവോദയ (പാഷാണം ഷാജി), ജാഫർ ഇടുക്കി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, അൽത്താഫ് സലിം, വിജയകൃഷ്ണൻ, (ഹൃദയം ഫെയിം) അപ്പുണ്ണി ശശി, ജയകൃഷ്ണൻ, എൽദോ രാജു (ഓപ്പറേഷൻ ജാവാ ഫെയിം) മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ, ടീനാ സുനിൽ, പ്രീതി രാജേന്ദ്രൻ, മഹിതാ കൃഷ്ണ, മനീഷാ മോഹൻ, ജ്യോതി കൃഷ്ണ ആലപ്പുഴ എന്നിവർക്കൊപ്പം 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ സൂരജ് സൻ മുഖ്യവേഷത്തിലെത്തുന്നു.

    ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ഹരിതാ ബാബു, എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. രാഹുൽ സി. വിമല ഛായാഗ്രഹണവും റെജിൻ കെ.കെ. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

    കലാസംവിധാനം -മുരളി ബേപ്പൂർ, മേക്കപ്പ് - രാജൻ മാസ്ക്ക്, കോസ്റ്യൂം - ഡിസൈൻ - ചന്ദ്രൻ ചെറുവണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നിഷാന്ത് പന്നിയങ്കര, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ലിയോ കുഞ്ഞച്ചൻ.

    Summary: Malayalam movie Prathibha Tutorials starts rolling in Kodenchery. The film revolves around a much happening education institution with focus on youngsters. Abhilash Raghavan handles the department of direction and scripting
    Published by:user_57
    First published: