നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാ സ്റ്റൈലിലെ പ്രണയവുമായി ഹ്രസ്വ ചിത്രം 'ഒപ്പന'

  സിനിമാ സ്റ്റൈലിലെ പ്രണയവുമായി ഹ്രസ്വ ചിത്രം 'ഒപ്പന'

  Short film Oppana is on YouTube | 'ഒപ്പന' എന്ന ഷോർട് ഫിലിം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്

  ഒപ്പനയിലെ ഒരു രംഗം

  ഒപ്പനയിലെ ഒരു രംഗം

  • Share this:
   സ്കൂൾ കാലത്തെ പ്രണയവും, പ്രണയ നഷ്ടവും, പറയാൻ ആവാത്ത പ്രണയവും സിനിമകളിലൂടെ പ്രേക്ഷകർ കണ്ടിരിക്കുന്നു. ഇപ്പോഴിതാ അത്തരമൊരു അനുഭവം ഒപ്പിയെടുക്കുന്ന ഹ്രസ്വ ചിത്രം പ്രേക്ഷക മുന്നിലേക്ക്. 'ഒപ്പന' എന്ന ഷോർട് ഫിലിം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്.

   സഹപാഠിയായ സുഹറയെ ചാക്കോ പ്രണയിക്കുന്നു. സ്കൂൾ പിരിയുമ്പോൾ ഇവർക്കിടയിൽ സംഭവിക്കുന്ന ട്വിസ്റ്റിനെ ആശ്രയിച്ചാണ് ഒപ്പന പുരോഗമിക്കുന്നത്.

   ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ ഷഹദ് എഴുതി സംവിധാനവും നിർവഹിച്ച ഒപ്പന അന്നൗൻസ് ചെയ്ത സമയം തൊട്ടേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

   ഭൂരിഭാഗവും സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒപ്പന കഴിഞ്ഞ് പോയ കാലത്തിലെ ഓർമ്മകളുടെയും പ്രണയത്തിന്റെയും വികാരങ്ങൾ പ്രേക്ഷക മനസ്സിനെ നിറയ്ക്കുന്നു. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പറയാൻ കഴിയാതെ പോയ പ്രണയമാണ് 'ഒപ്പന'യുടെ ഇതി വൃത്തം.

   മിഥുൻ, പ്രണവ്, അതുല്യ, പോൾ വർഗീസ്, ഹുസൈൻ കോയ, ദിനേശ് ഇടത്തിട്ട, സാംസൺ, അഞ്ജലി, വിജയ കൃഷ്ണൻ, ഗംഗ, അഭിലാഷ് കാളിപറമ്പിൽ തുടങ്ങിയവർ അഭിനയിക്കുന്നു. ടിറ്റോ പി. തങ്കച്ചന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ജോയൽ ജോൺസ്. നിർമാണം ബ്ലൂ പ്ലാനറ്റ് സിനിമാസ്. ചിത്ര സംയോജനം അജ്മൽ സാബു. ഛായാഗ്രഹണം വിഷ്ണുപ്രസാദ്.   First published:
   )}