വ്യക്തി ജീവിതത്തെപ്പറ്റി തുറന്നു പറയുന്ന സ്വഭാവം ഇല്ലാത്ത താരമാണ് ശ്രദ്ധ കപൂർ. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ടയുമായി ശ്രദ്ധ ഡേറ്റിംഗിൽ ആണെന്ന തരത്തിൽ ഗോസിപ് കോളങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ഈ ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കാൻ ഇരുവരും പ്ലാൻ ചെയ്യുന്നതായി ഇപ്പോൾ റിപ്പോർട്ട് വരുന്നുണ്ട്.
2020ൽ ഇവർ വിവാഹിതരാവും എന്ന തരത്തിലാണ് വാർത്ത പരക്കുന്നത്. രണ്ടു വർഷത്തിലേറെയായി ഈ ഡേറ്റിംഗ് തുടരുന്നു എന്ന് പറയപ്പെടുന്നു. ശ്രദ്ധയുടെ അമ്മ ശിവാംഗി കപൂർ വിവാഹ ഒരുക്കങ്ങളുമായി തിരക്കിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. പക്ഷെ ശ്രദ്ധയും രോഹനും ഇവരുടെ കുടുംബാംഗങ്ങളും ഇതിന് വിശദീകരണം നൽകിയിട്ടില്ല.
സാഹോ, സ്ട്രീറ്റ് ഡാൻസർ 3D ചിത്രങ്ങളുമായി ശ്രദ്ധ തിരക്കിലാണ്. ബാഗി 3, ചിച്ചോർ തുടങ്ങിയ ചിത്രങ്ങളും ഇവരുടേതായി ഉണ്ട്. സാഹോയിൽ ബാഹുബലി താരം പ്രഭാസിന്റെ നായികാ വേഷമാണ് ശ്രദ്ധക്ക്. ഈ ചിത്രം ഓഗസ്റ്റ് 15ന് പുറത്തു വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actress, Bollywood film, Celebrity, Indian celebrity, Rohan Shrestha, Shraddha Kapoor