HOME » NEWS » Film » MOVIES SHRIKUMAR MENON COMMENT ON MOHANLAL VENTURING INTO FILM DIRECTION

'കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍ നടീനടന്മാരെ അഭിനയിപ്പിച്ചെടുക്കുന്നത് അതീന്ദ്രിയമായ ഒരു തലത്തിലാകും'; ലാലിനെക്കുറിച്ച്‌ ശ്രീകുമാർ മേനോൻ

Shrikumar Menon comment on Mohanlal venturing into film direction | ഫേസ്ബുക് പോസ്റ്റിൽ ശ്രീകുമാർ മേനോൻ തന്റെ വാക്കുകൾ കുറിക്കുന്നു

news18india
Updated: April 22, 2019, 7:23 PM IST
'കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍ നടീനടന്മാരെ അഭിനയിപ്പിച്ചെടുക്കുന്നത് അതീന്ദ്രിയമായ ഒരു തലത്തിലാകും'; ലാലിനെക്കുറിച്ച്‌ ശ്രീകുമാർ മേനോൻ
മോഹൻലാൽ
  • Share this:
സംവിധായകനാവാൻ ഒരുങ്ങുന്ന മോഹൻലാലിന് ആശംസയുമായി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. ഫേസ്ബുക് പോസ്റ്റിൽ ശ്രീകുമാർ മേനോൻ തന്റെ വാക്കുകൾ കുറിക്കുന്നു. "ലാലേട്ടന്‍- നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള... എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്."



"ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന 'ബറോസ്' എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്!"

"ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകൻ ആകുമായിരുന്ന ലാലേട്ടൻ... ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ..."

First published: April 22, 2019, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories