HOME /NEWS /Film / നായക വേഷം മാത്രം ചെയ്യാനിരുന്ന നരേന്റെ മനസ്സ് മാറ്റി ഒടിയനിലെത്തിച്ച ശ്രീകുമാർ മേനോൻ; വ്യത്യസ്ത ജന്മദിനാശംസയുമായി സംവിധായകൻ

നായക വേഷം മാത്രം ചെയ്യാനിരുന്ന നരേന്റെ മനസ്സ് മാറ്റി ഒടിയനിലെത്തിച്ച ശ്രീകുമാർ മേനോൻ; വ്യത്യസ്ത ജന്മദിനാശംസയുമായി സംവിധായകൻ

ഒടിയൻ ചിത്രീകരണത്തിനിടെ നരേനും സംഘവും

ഒടിയൻ ചിത്രീകരണത്തിനിടെ നരേനും സംഘവും

Shrikumar Menon on convincing Naren to do a role in Odiyan | ഒടിയനിലെ അതിഥി വേഷം ചെയ്യാൻ നരേനെ പ്രേരിപ്പിച്ച സാഹചര്യം വിവരിച്ച് ശ്രീകുമാർ മേനോൻ

  • Share this:

    ഇന്ന് നടൻ നരേന്റെ ജന്മദിനമാണ്. നരേൻ വേഷമിട്ട് ഏറ്റവും അടുത്തായി പുറത്തിറങ്ങിയ ചിത്രമാണ് ഒടിയൻ. ഒടിയനിൽ മഞ്ജു വാര്യരുടെ ഭർത്താവിന്റെ വേഷം ചെയ്യാൻ തീരുമാനിച്ചതിനു പിന്നിലെ പ്രത്യേക കാരണം വിവരിച്ചു കൊണ്ടാണ് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ നരേന് ജന്മദിനാശംസകൾ നേരുന്നത്. ഒരു ഫേസ്ബുക് കുറിപ്പിലൂടെ ശ്രീകുമാർ മേനോൻ അത് വിവരിക്കുന്നു.

    നരേനെ ഞാൻ മുമ്പ് കണ്ടിട്ടൊ സംസാരിച്ചിട്ടൊ ഉണ്ടായിരുന്നുല്ല.. പക്ഷെ ഒടിയനിലെ പ്രകാശ് എന്ന കഥാപാത്രത്തിന് ഏറ്റവും അനിയോജ്യൻ നരേൻ ആണെന്ന് എനിക്ക് തോന്നി. അതുപ്രകാരം ആൻറെണിയോടും ലാലേട്ടനോടും ഞാൻ സംസാരിച്ച ശേഷം നരേനെ വിളിച്ചു. നരേൻ നായക വേഷം മാത്രം ചെയ്തുപോകാനുള്ള കരിയർ തീരുമാനത്തിലായിരുന്നു. ഞാൻ നരേനോട് ഫോണിലൂടെത്തന്നെ പ്രകാശ് എന്ന കഥാപാത്രം വിവരിച്ചുകൊടുത്തു.

    എല്ലാ സീനുകളും ലാലേട്ടൻ, മഞ്ജു, പ്രകാശ് രാജ് തുടങ്ങിയവരുമായുള്ള കോമ്പിനേഷൻ സീനുകളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ മൂന്നുപേരുമായി അഭിനയിക്കാനുള്ള അവസരമായിരുന്നു എന്ന് മനസിലാക്കികൊണ്ടുതന്നെ നരേൻ അത് പൂർണ്ണമായി ഉൾകൊണ്ട് അഭിനയിച്ചു. അഭിപ്രായത്തിൽ പ്രകാശൻ എന്ന കഥാപാത്രം നരേൻറെ ജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നുതന്നെയാണ്.

    പ്രകാശിന്റെ കഥാപാത്രങ്ങൾ എട്ടോ പത്തോ സീനുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു എങ്കിലും സിനിമയിൽ ഉടനീളം പ്രകാശിന്റെ റഫറൻസുകളാണ്.. പ്രകാശന്റെ മരണമാണ് കഥയെ വഴിതിരിച്ചു വിടുന്നതും. മികച്ച റോളുകൾ എന്നത് കൂടുതൽ സീനുകൾ ഉള്ള റോൾ അല്ല എന്നും, ശക്തമായ സാനിധ്യം ഉള്ള റോളുക്കൾ ആണ് എന്നുള്ള തിരിച്ചറിവോടെ ഓടിയന്റെ സെറ്റിൽ എത്തിയ നരേനോട് എനിക്ക് വ്യക്തിപരമായി ഒരു വലിയ സൗഹൃദം ഉണ്ടാവുകയും അത് വളരുകയും ചെയ്തു.

    ഈ ജന്മദിനത്തിൽ

    നരേന് എല്ലാ വിധ ഭാവുകങ്ങളും,

    ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

    നരേൻ എന്നുള്ള നടൻ അർഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ

    ഇപ്പോഴും യാത്ര തുടരുന്ന എന്റെ സുഹൃത്തിനു ആഗ്രഹിക്കുന്ന സ്ഥാനം ഉടൻ കൈവരികാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 

    First published:

    Tags: Actor Naren, Odiyan, Odiyan film, Shrikumar menon