ബാഴ്സിലോണയിലെ മഴയിൽ ആനന്ദ നൃത്തമാടി ശ്രിയ ശരൺ; വീഡിയോ വൈറൽ

Shriya Saran dancing away in the rain | ഉന്മേഷത്തോടെ മഴയെ വരവേൽക്കാൻ തോന്നും ശ്രിയയുടെ മഴ വീഡിയോ കണ്ടാൽ

news18-malayalam
Updated: September 9, 2019, 1:40 PM IST
ബാഴ്സിലോണയിലെ മഴയിൽ ആനന്ദ നൃത്തമാടി ശ്രിയ ശരൺ; വീഡിയോ വൈറൽ
Shriya Saran dancing away in the rain | ഉന്മേഷത്തോടെ മഴയെ വരവേൽക്കാൻ തോന്നും ശ്രിയയുടെ മഴ വീഡിയോ കണ്ടാൽ
  • Share this:
'കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ള ചെറുക്കന്റെ കല്യാണം...' പോക്കിരിരാജയിലെ കല്യാണ നാളിന് മുൻപുള്ള അടിപൊളി നൃത്തം മലയാളിക്ക് സുപരിചിതം. മെയ്‌വഴക്കത്തോടെ ആ ഗാനരംഗം ആടി തകർക്കുന്ന തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരണിനെ പ്രേക്ഷകർ മറക്കാൻ ഇടയില്ല. എന്നാൽ ചുവടുകൾ മറന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് ശ്രിയ തന്റെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ. ബാഴ്‌സലോണയിലെ മഴയിൽ ബാൽക്കണിയിൽ നിന്നും കൊണ്ട് ആനന്ദ നൃത്തം ആടുന്ന ശ്രിയയാണ് വിഡിയോയിൽ ഉള്ളത്.

മഴയത്തു മൂടിപ്പുതച്ചിരിക്കാനോ, മടിപിടിക്കാനോ സാധ്യതയുള്ളവർക്കു എന്തുകൊണ്ടും ഉന്മേഷത്തോടെ മഴയെ വരവേൽക്കാൻ തോന്നും ഈ വീഡിയോ കണ്ടാൽ.
 
View this post on Instagram
 

Just another rainy day in Barcelona


A post shared by @ shriya_saran1109 on


മലയാളത്തിൽ പോക്കിരി രാജ കൂടാതെ കാസനോവയിലും ശ്രിയ വേഷമിട്ടിട്ടുണ്ട്. നിലവിൽ ഹിന്ദി, തെലുങ്ക് ഭാഷകളിൽ സജീവമാണ് ശ്രിയ. എൻ.ടി.ആർ. കഥാനായകുഡു എന്ന ചിത്രമാണ് ഏറ്റവും അടുത്തായി പുറത്തു വന്ന ചിത്രം. ഇതിൽ ഒരു പ്രത്യേക കഥാപാത്രമായി ശ്രിയ എത്തിയിട്ടുണ്ട്.

First published: September 9, 2019, 1:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading