കേരളത്തിൽ വന്നാൽ ഒരു മുങ്ങിക്കുളിയാവാം; വീഡിയോയുമായി ശ്രിയ ശരൺ

Shriya Saran does her epic hairflip in this new swimming pool video | തിരുവനന്തപുരത്തെ നീന്തൽക്കുളത്തിൽ ഒരു ബിക്കിനി ധരിച്ചുകൊണ്ടുള്ള സ്വന്തം വീഡിയോ ശ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു

News18 Malayalam | news18-malayalam
Updated: November 15, 2019, 3:08 PM IST
കേരളത്തിൽ വന്നാൽ ഒരു മുങ്ങിക്കുളിയാവാം; വീഡിയോയുമായി ശ്രിയ ശരൺ
ശ്രിയ ശരൺ
  • Share this:
തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗങ്ങളിൽ വിജയ മുദ്ര പതിപ്പിച്ച മുൻനിര നായികമാരിൽ ഒരാളാണ് ശ്രിയ ശരൺ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ശ്രിയ സിനിമകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. എൻ‌.ടി‌.ആർ. കഥാ നായകുടുവിലെ അതിഥി വേഷത്തിലാണ് ശ്രിയ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.

ഭർത്താവ് ആൻഡ്രി കോഷീവിനൊപ്പം ഇന്ത്യയിൽ ആയിരുന്നു ശ്രിയയുടെ ദീപാവലി ആഘോഷം. ശ്രിയ ഇപ്പോൾ അമ്മയോടൊപ്പം കേരളത്തിലാണ്. തിരുവനന്തപുരത്തെ നീന്തൽക്കുളത്തിൽ ഒരു ബിക്കിനി ധരിച്ചുകൊണ്ടുള്ള സ്വന്തം വീഡിയോ ശ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. വീഡിയോ എടുത്തത് അമ്മയാണെന്നും കൂട്ടിച്ചേർത്തു.

തന്റെ പ്രശസ്തമായ ഹെയർ ഫ്ലിപ്പും ശ്രിയ ചെയ്യുന്നുണ്ട്. വീഡിയോ പങ്കിട്ടുകൊണ്ട് ശ്രിയ എഴുതി: "ഫിൽട്ടർ ഇല്ല. പരിപൂർണ്ണ ആനന്ദം."

ശ്രിയ ഇപ്പോൾ മാധേഷ് സംവിധാനം ചെയ്യുന്ന 'സണ്ടക്കാരി' എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. ഹോളിവുഡ് ചിത്രമായ 'ദി പ്രൊപ്പോസലിന്റെ' തമിഴ് റീമേക്കാണ് ഈ ചിത്രം. പുറമെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ള തഡ്കയും നരഗസൂരനും ശ്രിയയുടേതായി വെള്ളിത്തിരയിൽ എത്താൻ തയാറെടുക്കുകയാണ്. 
View this post on Instagram
 

No filter. Pure bliss. Ocean 🌊 infinity pool. Mom’s photography.


A post shared by @ shriya_saran1109 on


First published: November 15, 2019, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading