രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത 'സമ്മർ ഇൻ ബെത്‌ലഹേം' സിനിമ തിയേറ്ററിലെത്തിയിട്ട് ഇന്ന് 22 വർഷങ്ങൾ തികയുന്നു. 1998 സെപ്റ്റംബർ നാലിനാണ് ഈ സിനിമ തിയേറ്ററിലെത്തിയത്. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര അരങ്ങേറിയ 'സമ്മർ ഇൻ ബെത്‌ലഹേം' ആ വർഷത്തെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
വർഷങ്ങൾക്കിപ്പുറം, ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ വാർഷികത്തിൽ, സിബി മലയിൽ-രഞ്ജിത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആസിഫ് അലി നായകനായുള്ള ചിത്രമാണ് ഇവർ ഒത്തുചേർന്നു പുറത്തിറക്കുന്നത്.
"ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി.ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.
രഞ്ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷൻ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് നിർമ്മാണം. ചിത്രം സിബി മലയിൽ സംവിധാനം ചെയ്യും. ഹേമന്ത് എന്ന നവാഗത രചയിതാവാണ് തിരക്കഥ. ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.