• HOME
  • »
  • NEWS
  • »
  • film
  • »
  • Kothu | സിബി മലയിലിന്റെ ആസിഫ് അലി ചിത്രം 'കൊത്ത്' U/A; റിലീസ് ഉടനടി

Kothu | സിബി മലയിലിന്റെ ആസിഫ് അലി ചിത്രം 'കൊത്ത്' U/A; റിലീസ് ഉടനടി

തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കൊത്ത്

കൊത്ത്

  • Last Updated :
  • Share this:
    സിബി മലയിൽ (Sibi Malayil) സംവിധാനം ചെയ്യുന്ന കൊത്ത് (Kothu) എന്ന ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. ശക്തമായ സാമൂഹ്യ വിഷയം കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക.

    ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവി, വിജിലേഷ്, ശ്രീലക്ഷ്മി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.








    View this post on Instagram






    A post shared by Asif Ali (@asifali)






    1998ൽ റിലീസായ 'സമ്മർ ഇൻ ബെത്‌ലഹേം' എന്ന സിനിമയിലാണ് സിബി മലയിലും രഞ്ജിത്തും ഏറ്റവുമൊടുവിലായി ഒന്നിച്ചത്. "ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.

    'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ.യാണ്. 2015ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ 'സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

    മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ഹേമന്ത് കുമാറിൻ്റേതാണ് രചന. മനു മഞ്ജിത്ത് - ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ.

    കലാസംവിധാനം - പ്രശാന്ത് മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ബാദുഷ. ആഗസ്റ്റ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

    Summary: Latest directorial of Sibi Malayil, Kothu, has been censored U/A. The movie stars Asif Ali and Roshan Mathew in the lead roles. Kothu marks the reunion of Renjith and Sibi Malayil after 'Summer in Bethlehem'. The film is expected to hit big screen in August 2022
    Published by:user_57
    First published: