തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ച സിധ് ശ്രീറാം ആദ്യമായി മലയാളത്തിൽ പാടിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഷെയ്ൻ നിഗം നായകനാവുന്ന ഇഷ്ഖിലെ 'പറയുവാൻ ഇതാദ്യമായി' എന്ന് തുടങ്ങുന്ന ഗാനം നടനും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക് പേജ് വഴി പുറത്തിറക്കി. ജേക്സ് ബിജോയ് ആണ് സംഗീതം. മെയ് 17ന് റിലീസ് ആവുന്ന ചിത്രമാണിത്. 'യന്തിര ലോകത്തെ സുന്ദരിയെ', 'കണ്ണാന കണ്ണേ' തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് സിധ്.
മുകേഷ് ആര് മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഷെയ്ന് നിഗത്തിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് 'ഇഷ്ക്' സംവിധാനം ചെയ്യുന്നത്. നായിക ആൻ ശീതൾ. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.