HOME /NEWS /Film / സംവിധായകൻ അല്ല, ഇക്കുറി അവതാരകൻ; പുതിയ ചിത്രവുമായി സിദ്ധിഖ്

സംവിധായകൻ അല്ല, ഇക്കുറി അവതാരകൻ; പുതിയ ചിത്രവുമായി സിദ്ധിഖ്

മധുരം ജീവാമൃത ബിന്ദു

മധുരം ജീവാമൃത ബിന്ദു

ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി എത്തുന്നു

  • Share this:

    ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി എത്തുന്നു. ഇത്തവണ സംവിധായകന്റെ കുപ്പായത്തിലല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണെന്ന് മാത്രം . 23 ഫീറ്റ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അർജുൻ രവീന്ദ്രൻ നിർമ്മിക്കുന്ന 'മധുരം ജീവാമൃതബിന്ദു' എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ സിദ്ധിഖ് ആണ്.

    മണിയറയിലെ അശോകൻ, നിഴൽ, അനുഗ്രഹീതൻ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകൾക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിൻസ് ജോയ് , ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയിൽ ഉള്ളത്. സഹനിർമ്മാണം ആഷിക് ബാവ.

    കേരളാ കഫേക്കും അഞ്ചു സുന്ദരികൾക്കും ശേഷം മലയാളത്തിൽ നിന്നും മറ്റൊരു ആന്തോളജി കൂടി എത്തുകയാണ്.


    Also read: Momo in Dubai | സക്കരിയയുടെ 'മൊമോ ഇൻ ദുബായ്' ചിത്രീകരണം ആരംഭിച്ചു

    'ഹലാൽ ലൗ സ്റ്റോറി' എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മൊമോ ഇന്‍ ദുബായ്' എന്ന ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ ആരംഭിച്ചു.

    അനീഷ് ജി. മേനോന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൊമോ ഇന്‍ ദുബായ്‌'.

    ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ, പി.ബി. അനീഷ്, ഹാരിസ് ദേശം എന്നിവര്‍ ചേര്‍ന്നാണ് 'മൊമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

    Also read: ഇന്ദ്രജിത്ത് നായകനാവുന്ന 'ആഹാ' തിയേറ്ററിലെത്തും; റിലീസ് തിയതി ഉറപ്പിച്ചു

    ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' നവംബർ 26-ന് തിയേറ്ററിലെത്തുന്നു.

    സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

    വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ്  അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.

    Summary: Malayalam movie industry to get one more anthology film with Madhuram Jeevamrutha Bindu

    First published:

    Tags: Director Siddique, Madhuram Jeevamrutha Bindu