• HOME
 • »
 • NEWS
 • »
 • film
 • »
 • Djinn | 'ഓനെ ഇങ്ങിനെ തുറന്ന് വിടുന്നത് അപകടമാണ്'; സൗബിൻ ഷാഹിറിന്റെ 'ജിന്ന്' തിയേറ്ററുകളിലേക്ക്

Djinn | 'ഓനെ ഇങ്ങിനെ തുറന്ന് വിടുന്നത് അപകടമാണ്'; സൗബിൻ ഷാഹിറിന്റെ 'ജിന്ന്' തിയേറ്ററുകളിലേക്ക്

സൗബിന് പുറമെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ.പി.എ.സി. ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു

 • Share this:

  ഡിസംബർ 30 ന് പുറത്തിറങ്ങുന്ന സൗബിൻ സാഹിർ (Soubin Shahir) – സിദ്ധാർത്ഥ് ഭരതൻ (Sidharth Bharathan) ടീമിന്റെ ജിന്നിന്റെ സ്നീക്ക് പീക്ക് പുറത്തിറക്കി. ലാലപ്പൻ എന്ന കഥാപാത്രത്തിന്റെ രസകരമായ ഒരു രം​ഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. ലാലപ്പന് എന്തോ കുഴപ്പമുണ്ടെന്നും ഓനെ ഇങ്ങിനെ ഇറക്കിവിട്ടാൽ ശരിയാവില്ല എന്നും ഒരു കൂട്ടം സ്ത്രീകൾ പറയുകയാണ്. ഇവിടേക്ക് ലാലപ്പൻ കയറിവരുന്ന നർമ്മം നിറഞ്ഞ രം​ഗമാണ് പുറത്തുവിട്ട വീഡിയോയിൽ ഉള്ളത്.

  നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്. സ്ട്രെയ്റ്റ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുധീർ വി.കെ., മനു വലിയവീട്ടിൽ എന്നിവർ നിർമ്മിക്കുന്ന ജിന്നിന്റെ തിരക്കഥ രചിച്ചത് രാജേഷ് ​ഗോപിനാഥനാണ്.

  സൗബിന് പുറമെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെ.പി.എ.സി. ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.

  ചില അന്ധവിശ്വാസങ്ങളുടെ പേരിൽ സിനിമയുടെ പേര് മാറ്റണമെന്ന് പലരും പറഞ്ഞിരുന്നതായി സംവിധായകൻ സിദ്ധാർഥ് പറഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനിൽ സാധാരണ നിലയിൽ സംഭവിക്കുന്ന ചെറിയ തടസങ്ങളേയും ആളുകൾക്ക് സംഭവിക്കുന്ന ചെറിയ പരുക്കുകളേയുമൊക്കെ ജിന്നിന്റെ ഇടപെടലായി പലരും വ്യാഖ്യാനിക്കുമായിരുന്നുവെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ പറയുന്നു. പേര് നിശ്ചയിച്ചപ്പോൾ തന്നെ ഇതുമായി മുന്നോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചു. ഇത്തരം പേരുകളിട്ട മുൻ സിനിമകളിൽ സംഭവിച്ച പലതരം ദാരുണ സംഭവങ്ങളുടെ ലിസ്റ്റുമായി ചിലർ വന്നു. അങ്ങനെയൊക്കെ സംഭവിക്കാതിരിക്കണമെങ്കിൽ പേര് മാറ്റുകയേ രക്ഷയുള്ളു എന്നായിരുന്നു വാദം. പരിഹാര മാർഗം തേടി ജോത്സ്യന്റെ അടുക്കൽ പോയവരുമുണ്ട്. എന്ത് പ്രതിസന്ധി വന്നാലും ഈ പേരിൽ തന്നെ സിനിമ ഇറക്കും എന്നതായിരുന്നു തീരുമാനമെന്ന് സിദ്ധാർത്ഥ് പറഞ്ഞു.

  Also read: Djinn | സിനിമ തുടങ്ങിയത് മുതൽ തടസവും പരിക്കുകളും; ‘ജിന്ന്’ എന്ന പേരിടരുത് എന്ന് പലരും പറഞ്ഞു: സിദ്ധാർഥ് ഭരതൻ

  കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുൽ വി. നാഥ്‌, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. ജംനീഷ് തയ്യിലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

  എഡിറ്റർ- ദീപു ജോസഫ്, ആർട്ട് – ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റ്യും- മഷർ ഹംസ, മേക്കപ്പ്- ആർ.ജി. വയനാടൻ. പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് കാരന്തൂർ. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്; മാർക്കറ്റിങ്ങ് സ്ട്രേറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ, സോഷ്യൽ മീഡിയ പ്രമോഷൻ- ഒപ്പറ. സ്‌ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

  Summary: Sidharth Bharathan directed Soubin Shahir starring movie Djinn releasing on December 30, 2022

  Published by:user_57
  First published: