• HOME
 • »
 • NEWS
 • »
 • film
 • »
 • Signature movie | അട്ടപ്പാടിയുടെ ജീവിതവുമായി ബിഗ് സ്‌ക്രീനിലെത്തുന്ന മലയാള ചിത്രം 'സിഗ്നേച്ചർ' U സർട്ടിഫിക്കറ്റ്

Signature movie | അട്ടപ്പാടിയുടെ ജീവിതവുമായി ബിഗ് സ്‌ക്രീനിലെത്തുന്ന മലയാള ചിത്രം 'സിഗ്നേച്ചർ' U സർട്ടിഫിക്കറ്റ്

ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്

സിഗ്നേച്ചർ

സിഗ്നേച്ചർ

 • Last Updated :
 • Share this:
  പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന 'സിഗ്നേച്ചർ' (Signature movie) എന്ന ചിത്രത്തിന് 'യു' സർട്ടിഫിക്കറ്റ്. മനോജ്‌ പാലോടൻ സംവിധാനം ചെയ്ത സിനിമയിൽ ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.

  നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.

  സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച 'സിഗ്നേച്ചറി'ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഫാദർ ബാബു തട്ടിൽ നിർവഹിക്കുന്നു. സി.എം.ഐ., ക്യാമറ- എസ്. ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ- നോബിൾ ജേക്കബ്, സംഗീതം- സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ- നിസാർ മുഹമ്മദ്‌, ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാനരചന- സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്- അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ- വിവേക് കെ.എം., അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്- റോബിൻ അലക്സ്‌, കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: Banaras movie | പാൻ ഇന്ത്യൻ ചിത്രം 'ബനാറസ്' നവംബർ റിലീസ്; തീയതി പുറത്തുവിട്ടു

  സെയ്ദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ 'ബനാറസ്' (Banaras) നവംബർ നാലിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. അഖിൽ എം. ബോസ് എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് ഭദ്ര, റജിൽ എന്നിവർ ആലപിച്ച 'പെണ്ണായി പിറവിയേകാതെ, ഇരുമിഴികൾ നിറയാതെ...' എന്നാരംഭിക്കുന്ന 'ബനാറസി'ലെ ഗാനം പുറത്തുവന്നിരുന്നു.

  സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന 'ബനാറസ്' രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

  Summary: Signature, a Malayalam movie, is censored with a clean U
  Published by:user_57
  First published: