• HOME
  • »
  • NEWS
  • »
  • film
  • »
  • Siji Sachy | 'പ്രിയപ്പെട്ട സച്ചീ... ഹൃദയം സന്തോഷം കൊണ്ടും, നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുന്നു'

Siji Sachy | 'പ്രിയപ്പെട്ട സച്ചീ... ഹൃദയം സന്തോഷം കൊണ്ടും, നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുന്നു'

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ നഞ്ചിയമ്മയ്‌ക്കൊപ്പം അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകൻ സച്ചിയുടെ പങ്കാളി സിജി സച്ചി

സിജി സച്ചിയുടെ പോസ്റ്റ്

സിജി സച്ചിയുടെ പോസ്റ്റ്

  • Last Updated :
  • Share this:
    മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ നഞ്ചിയമ്മയ്‌ക്കൊപ്പം അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകൻ സച്ചിയുടെ പങ്കാളി സിജി സച്ചി. ഒരിക്കൽ രാഷ്ട്രപിതാവിനൊപ്പം ഡിന്നർ കഴിക്കും എന്നും, ദേശീയ പുരസ്‌കാരം നേടും എന്നും സ്വപ്‌നങ്ങൾ പങ്കുവച്ചാണ് സച്ചി യാത്രയായത്. സച്ചിയുടെ സ്വപ്നം സാക്ഷാത്ക്കരിച്ച നിമിഷത്തെക്കുറിച്ച് സിജി ഫേസ്ബുക്ക് കുറിപ്പിൽ എത്തുന്നു:

    നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും... നാഷണൽ അവാർഡ് വാങ്ങും.. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു.

    അതെ നീ ചരിത്രം തേടുന്നില്ല.... നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ.. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം.. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം.


    കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും.... പ്രീയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്...
    സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്... നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ് ഞാൻ.
    Published by:user_57
    First published: