ഇന്റർഫേസ് /വാർത്ത /Film / Pathonpatham Noottandu | വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടിൽ' ചരിത്രനായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൺ

Pathonpatham Noottandu | വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടിൽ' ചരിത്രനായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൺ

ആറാട്ടുപുഴ വേലായുധപ്പണിക്കറായി സിജു വിൽസൺ

ആറാട്ടുപുഴ വേലായുധപ്പണിക്കറായി സിജു വിൽസൺ

Siju Wilson to play historical character Arattupuzha Velayudha Panicker in Pathonpatham Noottandu | കരിയറിലെ വെല്ലുവിളിയേറിയ റോളുമായി നടൻ സിജു വിൽസൺ

  • Share this:

കരിയറിലെ വെല്ലുവിളിയേറിയ റോളുമായി നടൻ സിജു വിൽസൺ. വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചരിത്ര സിനിമയിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വേഷമാണ് സിജു വിൽസൺ അവതരിപ്പിക്കുക.

ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.

2020 സെപ്റ്റംബർ മാസത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ ഡിസംബർ മാസം ചിത്രീകരണം തുടങ്ങണം എന്നായിരുന്നു അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വിനയന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ:

വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻറെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.

ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കൂ.

സിജു വിൽസൺ

വിനീത് ശ്രീനിവാസൻ ചിത്രം 'മലർവാടി ആർട്സ് ക്ലബ്ബിലൂടെ' മലയാള സിനിമയിലെത്തിയ യുവ നടന്മാരിൽ ഒരാളാണ് സിജു വിൽസൺ. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ സിജു വിൽസൺ ശ്രദ്ധേയനായി. കൈകാര്യം ചെയ്ത ചെറിയ വേഷങ്ങൾ പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലേതായിരുന്നു എന്നതാണ് സിജു വിൽസന്റെ കഥാപാത്രങ്ങളുടെ പ്രത്യേകത.

'കട്ടപ്പനയിലെ ഋതിക് റോഷൻ' സിനിമയിലെ തേപ്പ് കിട്ടിയ കാമുകന്റെ വേഷം അത്തരത്തിൽ വൻ പ്രേക്ഷക ശ്രദ്ധ നേടിയ റോൾ ആയിരുന്നു. നിർമ്മാതാവെന്ന നിലയിലും സിജു തന്റെ പ്രതിഭ തെളിയിച്ച ചിത്രമാണ് 'വാസന്തി'. മികച്ച ചിത്രം, തിരക്കഥ, മികച്ച സ്വഭാവ നടി വിഭാഗങ്ങളിലായി ചിത്രം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.

First published:

Tags: Director Vinayan, Pathonpatham Noottandu, Siju Wilson, Vinayakan