HOME » NEWS » Film » MOVIES SIMBU COMPLETES SIX MINUTE SINGLE SHOT FOR MAANAADU MOVIE

Simbu | Kalyani Priyadarshan | ഒറ്റ ടേക്കിൽ ആറ് മിനിറ്റ് സീൻ പറ്റുമോ സക്കീർ ഭായിക്ക്? ബട്ട് ചിമ്പു കാൻ

Simbu completes a six minute single shot for Maanaadu movie | 'മാനാട്' എന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലറാണ്

News18 Malayalam | news18-malayalam
Updated: April 26, 2021, 1:41 PM IST
Simbu | Kalyani Priyadarshan | ഒറ്റ ടേക്കിൽ ആറ് മിനിറ്റ് സീൻ പറ്റുമോ സക്കീർ ഭായിക്ക്? ബട്ട് ചിമ്പു കാൻ
ചിമ്പുവും കല്യാണിയും
  • Share this:
ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. കഴിഞ്ഞ ദിവസം നടന്ന ഷൂട്ടിംഗില്‍ ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ് ജെ സൂര്യ, പ്രേംഗി, കരുണാകരന്‍ തുടങ്ങിയവർ പങ്കെടുത്തു. ഒ

രു ടേക്കില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പൂര്‍ത്തിയാക്കി ചിമ്പു സെറ്റിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി. യൂണിറ്റ് മുഴുവന്‍ അദ്ദേഹത്തെ പ്രശംസിച്ചു. ഷൂട്ടിംഗില്‍ പങ്കെടുത്ത എല്ലാവരും അവരുടെ ആരാധകനായ ചിമ്പുനോടുള്ള സന്തോഷം പ്രകടിപ്പിച്ചു.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവാവിന്റെ കഥാപാത്രത്തെയാണ് ചിമ്പു 'മാനാടില്‍ അവതരിപ്പിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ്. എ. ചന്ദ്രശേഖര്‍, എസ്. ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം. നാഥ് നിര്‍വ്വഹിക്കുന്നു.

മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖവും, 'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനോടുകൂടി മഹാത്മാഗാന്ധിയുടെ 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ'. എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും 'മാനാട്' പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- എ. എസ്. ദിനേശ്.



Also read: ഓസ്കർ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പുരസ്‌കാര ജേതാവായി ആന്റണി ഹോപ്കിൻസ്

ലോസ് ഏഞ്ചലസിൽ നടന്ന ഓസ്കർ പുരസ്‌കാര പ്രഖ്യാപന വേളയിൽ ജേതാവായ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. 83-ാം വയസ്സിൽ 'ദി ഫാദർ' എന്ന സിനിമയിലെ മറവിരോഗം ബാധിച്ച വയോധികന്റെ പ്രകടനമാണ് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കർ നേടിക്കൊടുത്തത്. പുരസ്‌കാരം നേരിട്ടെത്തി സ്വീകരിക്കാൻ ആന്റണി ഹോപ്കിന്സിന് സാധിച്ചില്ല.

കോവിഡ് പശ്ചാത്തലത്തിൽ 93-ാം ഓസ്കർ പുരസ്‌കാര പ്രഖ്യാപനം കടുത്ത നിയന്ത്രണങ്ങളോടെയാണ് അരങ്ങേറിയത്. ഫ്ലോറിയൻ സെല്ലർ എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റേതാണ് 'ദി ഫാദർ'. അതേപേരിലെ നാടകത്തെ അധികരിച്ചാണ് സിനിമ എടുത്തിരിക്കുന്നത്.

ഈ അവാർഡോടുകൂടി ആന്റണി ഹോപ്കിൻസ് ഓസ്കർ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ജേതാവ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 'ബിഗിനേഴ്സ്' എന്ന ചിത്രത്തിന് വേണ്ടി
2012ൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ക്രിസ്റ്റഫർ പ്ലമറിന്റെ റെക്കോർഡ് ആണ് ഹോപ്കിൻസ് ഭേദിച്ചത്. 82 വയസ്സായിരുന്നു അന്ന് പ്ലമറിന്റെ പ്രായം.

'ദി സൈലെൻസ് ഓഫ് ദി ലാംബ്സ്' എന്ന 1992 ചിത്രത്തിൽ ഹാനിബാൾ ലെക്ടർ എന്ന കഥാപാത്രം അവതരിപ്പിച്ചാണ്‌ ഹോപ്കിൻസ് മികച്ച നടനുള്ള ആദ്യ ഓസ്കർ പുരസ്കാരം നേടുന്നത്.
Published by: user_57
First published: April 26, 2021, 1:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories